വ​ണ്ടി​ത്താ​വ​ളം മേ​ഖ​ല​യി​ൽ മോ​ഷ​ണം പെ​രു​കു​ന്നു
Wednesday, October 27, 2021 12:58 AM IST
വ​ണ്ടി​ത്താ​വ​ളം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വു​ക​ൾ വ​ന്ന​തോ​ടെ വ​ണ്ടി​ത്താ​വ​ളം മേ​ഖ​ല​യി​ൽ മോ​ഷ​ണം വീ​ണ്ടും പെ​രു​കി. പ​ള്ളി​മൊ​ക്ക് കേ​യി​യോ​ട് ഇ​ബ്രാ​ഹിം റ​ഷീ​ദി​ന്‍റെ കെഎൽ 70 എ​ഫ് 1067 ന​ന്പ​ർ പ​ൾ​സ​ർ ബൈ​ക്ക് മോ​ഷ​ണം പോ​യി. വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​രു​ന്ന ബൈ​ക്ക് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കാ​ണാ​താ​യ​ത്. വാ​ഹ​ന ഉ​ട​മ മീ​നാ​ക്ഷി​പു​രം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
ര​ണ്ടു ദി​വ​സം മു​ൻ​പാ​ണ് വ​ണ്ടി​ത്താ​വ​ളം അ​യ്യ​പ്പ​ൻ​കാ​വി​ൽ വീ​ടി​നോ​ടു ചേ​ർ​ന്ന തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന ര​ണ്ടു കാ​ള​ക​ൾ മോ​ഷ​ണം പോ​യ​ത്. സ​വാ​രി വ​ണ്ടി​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കാ​ള​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ൾ വി​ല വ​രു​മെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പറയുന്നു. കാ​ള​ക​ളെ ക​വ​ർ​ന്ന സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ന​ന്ദി​യോ​ട്ടി​ൽ മോ​ബൈ​ൽ ഷോ​പ്പി​ന്‍റെ ഷ​ട്ട​റി​ന്‍റെ പൂട്ടു തു​റ​ന്ന് ക​വ​ർ​ച്ച ശ്ര​മം ന​ട​ന്നി​രു​ന്നു.
മൊ​ബൈ​ൽ ഷോ​പ്പി​നു താ​ഴ​ത്തെ മു​റി​യി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ ഷ​ട്ട​റി​ന്‍റെ ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന​തോ​ടെ മോ​ഷ​ണ​ത്തി​നു വ​ന്ന അ​ഞ്ചം​ഗ സം​ഘം ര​ണ്ടു ബൈ​ക്കു​ക​ളും മൊ​ബൈ​ലും ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. മൊ​ബൈ​ൽ ന​ന്പ​റി​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്താ​ൽ കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​യും തൃ​ശൂർ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ താ​മ​സ​ക്കാ​രനാ​യ യു​വാ​വി​നെ​യും മീ​നാ​ക്ഷി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട മൂ​ന്നു പേ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ഉൗ​ർ​ജി​ത ശ്ര​മം ന​ട​ത്തി വ​രി​ക​യാ​ണ്.
ക​വ​ർ​ച്ച​യ്ക്കി​ടെ ഉ​പേ​ക്ഷി​ച്ച ര​ണ്ടു ബൈ​ക്കു​ക​ളും കൊ​ടു​വാ​യൂ​രി​ൽ നി​ന്നും മോ​ഷ്ടി​ച്ച​വ​യാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മീ​നാ​ക്ഷി​പു​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പോ​ലീ​സ് രാ​ത്രി പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.