അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ സ്നേ​ഹ​സ്പ​ർ​ശ​വു​മാ​യി പാ​ല​ത്തി​ങ്ങ​ൽ അ​ലി
Tuesday, November 30, 2021 12:08 AM IST
ഷൊ​ർ​ണൂ​ർ: അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ സ്നേ​ഹ​സ്പ​ർ​ശ​വു​മാ​യി ഇ​വി​ടെ ഒ​രാ​ൾ. പ​ട്ടാ​ന്പി പാ​ല​ത്തി​ങ്ങ​ൽ അ​ലി (61) എ​വി​ടെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യെ​ന്ന​റി​ഞ്ഞാ​ലും അ​വി​ടേ​ക്ക് ത​ന്‍റെ ആം​ബു​ല​ൻ​സു​മാ​യി പ​റ​ന്നെ​ത്തും. ആ​രു​ടെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് കാ​ക്കാ​തെ ജീ​വ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ്വ​യം നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കും. മ​ര​ണ​ത്തി​നും ജീ​വി​ത​ത്തി​നു​മി​ട​യി​ലെ സെ​ക്ക​ന്‍റു​ക​ളു​ടെ മൂ​ല്യം അ​ലി​ക്ക് ന​ന്നാ​യി​യാം. അ​ത് ഒ​രു ജീ​വ​ന്‍റെ വി​ല​യാ​ണ്.

അ​തുകൊ​ണ്ടുത​ന്നെ അ​പ​ക​ട​മേ​ഖ​ല​ക​ളി​ൽ ഒ​രു സെ​ക്ക​ന്‍റ് പോ​ലും എ​വി​ടെ​യും അ​ലി വൈ​കാ​റി​ല്ല. കാ​ൽ​നൂ​റ്റാ​ണ്ടാ​യി പ​ട്ടാ​ന്പി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ത​ന്‍റെ ആം​ബു​ല​ൻ​സി​ൽ ര​ക്ഷ​ക​ന്‍റെ ദൗ​ത്യ​വു​മാ​യി ഇ​ദ്ദേ​ഹ​മു​ണ്ട്. ആ​ർ​ക്കെ​ന്ത് അ​പ​ക​ടം വ​ന്നാ​ലും അ​ലി ഒ​രു നി​യോ​ഗം പോ​ലെ അ​വി​ടെ​യെ​ത്തും. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് ടാ​ക്സി ഡ്രൈ​വ​റാ​യാ​ണ് അ​ലി​യു​ടെ ജീ​വി​ത​യാ​ത്ര​ക്ക് തു​ട​ക്ക​മാ​വു​ന്ന​ത്.

ഒ​രി​ക്ക​ൽ പെ​രു​മു​ടി​യൂ​ർ ആ​ലി​ക്ക​പ​റ​ന്പി​ൽ നി​ന്നു ഒ​രു വീ​ട്ട​മ്മ​യെ അ​ലി തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു ചി​കി​ത്സ​യ്ക്കു കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ അ​വ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​രി​ച്ചു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ആം​ബു​ല​ൻ​സു​കാ​ർ വ​ലി​യ തു​ക ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ലി​യു​ടെ മ​ന​സി​ലെ മ​നു​ഷ്യ​സ്നേ​ഹി ഉ​ണ​ർ​ന്ന​ത്. കാ​റി​ൽ ത​ന്നെ അ​ലി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.

അ​ന്നു തു​ട​ങ്ങി​യ വ​ലി​യൊ​രു ആ​ഗ്രഹ​മാ​യി​രു​ന്നു അ​ലി​ക്ക് സ്വ​ന്ത​മാ​യി ഒ​രു ആം​ബു​ല​ൻ​സ് വാ​ങ്ങ​ണ​മെ​ന്ന മോ​ഹം. പി​ന്നീ​ട് കാ​ർ മാ​റ്റി ജീ​പ്പ് ആ​ക്കി. മൃ​ത​ദേ​ഹം ക​യ​റ്റു​ന്ന ജീ​പ്പ് മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു പ​ല​രും വി​ളി​ക്കാ​താ​യ​തോ​ടെ ആം​ബു​ല​ൻ​സ് വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. 1996 ലാ​ണ് ആം​ബു​ല​ൻ​സ് വാ​ങ്ങി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​നാ​ണ് ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ അ​ലി​യു​ടെ സേ​വ​നം കൂ​ടു​ത​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

അ​ലി ആം​ബു​ല​ൻ​സു​മാ​യി എ​ത്തു​ന്ന​ത് പോ​ലീ​സി​നും വീ​ട്ടു​കാ​ർ​ക്കും ഒ​രു​പോ​ലെ സ​ഹാ​യ​മാ​യി. അ​പ​ക​ട മ​ര​ണ​ങ്ങ​ൾ ന​ട​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു കൊ​ണ്ടു​പോ​കാ​നും തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ചു സം​സ്ക​രി​ക്കു​ന്ന​തി​നും അ​ലി സേ​വ​ക​നാ​യി. ഇ​പ്പോ​ൾ ഫ്രീ​സ​ർ സൗ​ക​ര്യ​മു​ള്ള മൂന്ന് ആം​ബു​ല​ൻ​സു​ക​ൾ അ​ലി​ക്ക് സ്വ​ന്ത​മാ​യു​ണ്ട്.

സാ​ന്പ​ത്തി​ക​ശേ​ഷി​യു​ള്ള​വ​ർ വാ​ട​ക ന​ൽ​ക​ണം. അ​ല്ലാ​ത്ത​വ​ർ​ക്ക് വ​ലി​യ ഇ​ള​വു​ണ്ട്. തീ​രെ സാ​ന്പ​ത്തി​ക ശേ​ഷി കു​റ​ഞ്ഞ​വ​രാ​ണെ​ങ്കി​ൽ വാ​ട​ക വാ​ങ്ങി​ല്ല. ഒ​രി​ക്ക​ലു​മി​ദ്ദേ​ഹം ത​ന്‍റെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ക്കാ​റു​മി​ല്ല.

എ​പ്പ​ഴാ​ണ് അ​പ​ക​ട​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ഒ​രു ഫോ​ണ്‍​വി​ളി ത​ന്‍റെ ഫോ​ണി​ലേ​ക്ക് വ​രി​ക​യെ​ന്ന​റി​യി​ല്ല​ല്ലോ. ദു​ര​ന്ത​മു​ഖ​ങ്ങ​ളി​ൽ അ​ലി ഒ​രി​ക്ക​ലും അ​ന്പ​ര​ന്നു നിൽ​ക്കാ​റി​ല്ല. ചി​ന്നി ചി​ത​റി​യ മൃ​ത​ദേ​ഹ​ങ്ങ​ളും ര​ക്ത​വും മാം​സ​വും ക​ണ്ട് അ​റ​ച്ച് മാ​റി​നി​ല്ക്കാ​റു​മി​ല്ല. അ​പ​ക​ട​ങ്ങ​ൾ ആ​ർ​ക്കും എ​പ്പോ​ഴും സം​ഭ​വി​ക്കാം.

ഒ​രു ജീ​വ​നെ​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നോ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ത്താ​ണി​യാ​കാ​ൻ സാ​ധി​ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ അ​താ​ണ് വ​ലി​യ ക​ർ​ത്ത​വ്യ​മെ​ന്ന് അ​ലി ഉ​റ​പ്പി​ച്ച് പ​റ​യു​ന്നു.