ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ: ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കിത്തുട​ങ്ങി
Wednesday, December 1, 2021 12:48 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന സ്ഥ​ല​ത്തെ കൂ​ടു​ത​ൽ ഭൂ​വു​ട​മ​ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് വി​ത​ര​ണം ന​ട​ത്തി. 2013 ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മപ്ര​കാ​രം ഭൂ​മി വി​ട്ടുകൊ​ടു​ക്കു​ന്ന 12 പേ​ർ​ക്ക് ഇ​ന്ന് അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണം കൈ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വാ​ളു​വ​ച്ച​പാ​റ ഭാ​ഗ​ത്തെ ആ​ളു​ക​ൾ​ക്കാ​ണ് ഇ​ന്നു പ​ണം ന​ൽ​കു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് ആ​ക്ട് അ​നു​സ​രി​ച്ചു​ പ​ണം ന​ൽ​കു​ന്ന ന​ട​പ​ടി ആ​യി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ തു​ക സം​ബ​ന്ധി​ച്ച നോ​ട്ടീ​സ് വി​ത​ര​ണം ന​ട​ന്നു.
റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ ജ​യ​വി​ജ​യ​ൻ, കി​ൻ​ഫ്ര മാ​നേ​ജ​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, പി.​കെ. സു​നി​ൽ​കു​മാ​ർ, തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള കി​ൻ​ഫ്ര​യു​ടെ മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. നെ​ഗോ​ഷ്യ​ബി​ൾ പ​ർ​ച്ചേ​സ് ആ​ക്ട് പ്ര​കാ​രം ക​ഴി​ഞ്ഞദി​വ​സം ഒ​ന്പ​തുപേ​ർ​ക്കു പ​ണം ന​ൽ​കു​ക​യു​ണ്ടാ​യി. തു​ട​ർ​ന്നു​ള്ള ഓ​രോ ദി​വ​സ​വും കൂ​ടു​ത​ൽ പേ​ർ​ക്കു പ​ണം കൈ​മാ​റു​ന്ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ത്തോ പ​തി​ന​ഞ്ചോ പേ​ർ​ക്കു വീ​തം പ​ണം കൈ​മാ​റാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഏ​റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ സ​മ​യ​മെ​ടു​ത്തുമാ​ത്ര​മെ കു​റ്റ​മ​റ്റ​രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​നാ​കൂ എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി മ​തി​യാ​യ ഫ​ണ്ട് ഉ​ണ്ടെ​ന്നും മ​റ്റു ത​ട​സങ്ങ​ളി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.