വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ ബ​ഡ്സ് സ്കൂ​ളി​നും പാ​ർ​പ്പി​ട​ത്തി​നും മു​ൻ​ഗ​ണ​ന
Wednesday, January 19, 2022 11:36 PM IST
കോ​ട്ടോ​പ്പാ​ടം: പ​തി​നാ​ലാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 2022-23 വ​ർ​ഷ​ത്തെ ക​ര​ട് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നാ​യി കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ക്ക​ര ജ​സീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​ഫീ​ന റ​ഷീ​ദ് അ​ധ്യ​ക്ഷ​യാ​യി. ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ക​ല്ല​ടി അ​ബൂ​ബ​ക്ക​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി ബ​ഡ്സ് സ്കൂ​ൾ, റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ അ​ഭാ​വ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി ആ​നു​കൂ​ല്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട ഭ​വ​നര​ഹി​ത കു​ടും​ബ​ങ്ങ​ൾ​ക്ക് ഹൗ​സിം​ഗ് ബോ​ർ​ഡ് മു​ഖേ​ന പ്ര​ത്യേ​ക പാ​ർ​പ്പി​ട പ​ദ്ധ​തി, കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് പാ​ലി​യേ​റ്റീ​വ് കെ​യ​ർ, ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം, കു​ടി​വെ​ള്ള​മു​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് ക​ര​ട് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കൃ​ഷി, മൃ​ഗ​സം​ര​ക്ഷ​ണം, ക്ഷീ​ര​വി​ക​സ​നം, ചെ​റു​കി​ട വ്യ​വ​സാ​യം, കു​ടും​ബ​ശ്രീ, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം, സാ​മൂ​ഹ്യ​നീ​തി, വ​നി​താ ശി​ശു​വി​ക​സ​നം, പൊ​തു​മ​രാ​മ​ത്ത്, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​നം, ആ​രോ​ഗ്യം, ശു​ചി​ത്വം, വി​ദ്യാ​ഭ്യാ​സം, യു​വ​ജ​ന​കാ​ര്യം, ജൈ​വ വൈ​വി​ധ്യം, പ​രി​സ്ഥി​തി, ദു​ര​ന്ത​നി​വാ​ര​ണം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി ഗ്രൂ​പ്പുത​ല ച​ർ​ച്ച​ക​ൾ ന​ട​ന്നു.