ഇ​ൻ​കംടാ​ക്സ് ഓ​ഫീ​സ​ർ​മാ​ർ എ​ന്ന വ്യാ​ജേ​ന ക​വ​ർ​ച്ച; ഏ​ഴുപേ​ർ അ​റ​സ്റ്റി​ൽ
Saturday, January 22, 2022 11:45 PM IST
കോ​യ​ന്പ​ത്തൂ​ർ : കി​ണ​ത്തു ക​ട​വി​ൽ ഇ​ൻ​കം ടാ​ക്സ് ഓ​ഫീ​സ​ർ​മാ​ർ എ​ന്ന വ്യാ​ജേ​ന ക്വാ​റി ഉ​ട​മ​യു​ടെ വീ​ട്ടീ​ൽ നി​ന്നും 20 ല​ക്ഷം രൂ​പ ക​വ​ർ​ന്ന എ​ഴു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി.

സ​ങ്ക​ന്നൂ​ർ പ്ര​വീ​ണ്‍ കു​മാ​ർ (36), ശി​വാ​ന​ന്ദ​പു​രം മ​ണി​ക​ണ്ഠ​ൻ (37), ഗ​ണ​പ​തി മോ​ഹ​ൻ​കു​മാ​ർ (30), കി​ണ​ത്തു ക​ട​വ് സ​തീ​ഷ് ചെ​ട്ടി​പ്പാ​ള​യം രാ​മ​സ്വാ​മി (47), ഭ​ഗ​വ​തി​പ്പാ​ള​യം ത്യാ​ഗ​രാ​ജ​ൻ (42) എ​ന്നി​വ​രാ​ണ് കി​ണ​ത്തുക​ട​വ് ഗാ​ന്ധി​ന​ഗ​ർ പ​ഞ്ച ലിം​ഗ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നും 20 ല​ക്ഷം രൂ​പ​യും ചെ​ക്കു​ക​ളും സി​സി​ടി​വി ക്യാ​മ​റ ഹാ​ർ​ഡ് ഡി​സ്കു​ക​ളൂം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

പ​ഞ്ച​ലിം​ഗ​ത്തി​ന്‍റെ പ​രാ​തി​യിൽ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ കി​ണ​ത്തു ക​ട​വ് ഇ​ൻ​സ്പെ​ക്ട​ർ സെ​ന്തി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​രു​ൾ പ്ര​കാ​ശ്, ആ​ന​ന്ദ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​മി​ച്ചി​രു​ന്നു.

ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ ഈ​ച്ച നാ​രി റോ​ഡി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു ല​ക്ഷം രൂ​പ​യു​മാ​യി​ പ്ര​വീ​ണ്‍ കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ, മോ​ഹ​ൻ എ​ന്നി​വ​ർ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റു നാ​ലു​പേ​രെ​യും അ​റ​സ്റ്റു ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം റിമാൻഡ് ചെയ്തു. ഒ​ളി​വിലുള്ള പ്ര​ധാ​ന പ്ര​തി ര​ത്ന പു​രി മാ​ത്യു (60), കാ​ര​ണം​പ്പേ​ട്ട മ​ഹേ​ശ്വ​ര​ൻ, കൗ​ണ്ടം പാ​ള​യം ഫൈ​സ​ൽ എ​ന്നി​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.