റെ​സ്പോ​ണ്‍​സ് ടീം ​പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ നി​ർ​ദേ​ശം
Saturday, May 21, 2022 12:00 AM IST
പാലക്കാട്: മ​ഴ മു​ന്നി​ൽ​ക്ക​ണ്ട് താ​ലൂ​ക്ക് ത​ല ഇ​ൻ​സി​ഡ​ന്‍റ് റെ​സ്പോ​ണ്‍​സ് ടീം ​അ​ടി​യ​ന്ത​ര​മാ​യി പ്ര​വ​ർ​ത്ത​ന​ക്ഷ​മം ആ​ക്ക​ണം എ​ന്ന് ത​ഹ​സി​ൽ​ദാ​ർ​മാ​രോ​ട് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
മ​ണ്‍​സൂ​ണ്‍ മു​ന്നൊ​രു​ക്ക​ങ്ങ​ളും മ​ണ്‍​സൂ​ണ്‍ പൂ​ർ​വ ശു​ദ്ധീ​ക​ര​ണ​വും സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ സ​മ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ക​ണ്‍​ട്രോ​ൾ​റൂം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി.
ജി​ല്ല​യി​ലെ പ്ര​ധാ​ന അ​ണ​ക്കെ​ട്ടു​ക​ളു​ടെ ജ​ല​നി​ര​പ്പ് 30 ശ​ത​മാ​ന​ത്തി​ൽ താ​ഴെ ആ​ണോ എ​ന്ന് നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചു വ​രു​ന്ന​താ​യി യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തി. പു​ഴ​യി​ലും ന​ദി​ക​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ള്ള ചെ​ളി​യും മ​ണ്ണും നീ​ക്കം ചെ​യ്ത് സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​സി​പ്പാ​ലി​റ്റി​ക​ൾ എ​ന്നി​വ​രു​മാ​യി സ​മ​ന്വ​യി​പ്പി​ച്ച് ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് തീ​രു​മാ​ന​മാ​യി.
ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ നി​യ​ന്ത്രി​ക്കാ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​നും ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി നെന്മാ​റ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.