യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ
Saturday, May 21, 2022 12:03 AM IST
ഒ​റ്റ​പ്പാ​ലം: യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ചു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നെ​യും വ​നി​ത ക​മ്മീ​ഷ​നെ​യും സ​മീ​പി​ച്ചു. ചു​ന​ങ്ങാ​ട് ചെ​വി​ടി​ക്കു​ന്ന് ഹ​നീ​ഫ​യു​ടെ മ​ക​ൾ അ​ഹ്സീ​ന (ഹ​സ്ന-33) മ​രി​ച്ച കേ​സി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ക​ഴി​ഞ്ഞ ഏഴിനു ​രാ​ത്രി​യാ​ണ് അ​ഹ്സീ​ന​യെ പു​ളി​ഞ്ചോ​ട്ടെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ ക​ണ്ണി​യം​പു​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
കൊ​ല​പാ​ത​ക​മാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണു പി​താ​വ് സി.​കെ. ഹ​നീ​ഫ ഷൊ​ർ​ണൂ​ർ ഡി​വൈ​എ​സ്പി​യെ​യും വ​നി​ത ക​മ്മി​ഷ​നെ​യും സ​മീ​പി​ച്ച​ത്. ചി​ല നി​ർ​ണാ​യ​ക ഫോ​ണ്‍ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ പോ​ലീ​സി​നു കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നു പി​താ​വ് ഹ​നീ​ഫ പ​റ​ഞ്ഞു. അ​ഹ്സീ​ന​യു​ടെ മ​ക്ക​ളെ ത​ങ്ങ​ൾ​ക്കൊ​പ്പം വി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​തെ​ന്നും ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യും ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് അ​റി​യി​ച്ചു.