അ​ല​ന​ല്ലൂ​ർ ഡീ​ൽ അ​ക്കാ​ദ​മി​യി​ൽ സെ​ൽ​ഫ് ഡി​ഫ​ൻ​സ് ക്ലാ​സ്
Tuesday, May 24, 2022 12:52 AM IST
അ​ല​ന​ല്ലൂ​ർ : അ​ല​ന​ല്ലൂ​ർ ഡീ​ൽ അ​ക്കാ​ദ​മി​യി​ൽ നാ​ട്ടു​ക​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി സെ​ൽ​ഫ് ഡി​ഫ​ൻ​സ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​ന​ധ്യാ​പ​ക​ൻ വി​ഷ്ണു അ​ല​ന​ല്ലൂ​ർ അ​ധ്യ​ക്ഷ​നാ​യി. നാ​ട്ടു​ക​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​വീ​ണ്‍ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ടി​ക​ൾ​ക്ക് ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ല്കി. ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി.​സ​ജീ​ഷ്, ഗി​രീ​ഷ് കു​മാ​ർ, ഹോം​ഗാ​ർ​ഡ് വേ​ണു​ഗോ​പാ​ൽ, സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​സ്പി​സി വി​ദ്യാ​ർ​ത്ഥി​ക​ളാ​യ കെ.​അ​മി​ത, ഐ​ശ്വ​ര്യ, മി​ൻ​ഹ, ശ്രി​ജി​ല എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും

അ​ല​ന​ല്ലൂ​ർ : അ​ല​ന​ല്ലൂ​ർ പാ​ക്ക​ത്ത്കു​ള​ന്പ് അ​ങ്ക​ണ​വാ​ടി വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സ​മാ​പി​ച്ചു. അ​ല​ന​ല്ലൂ​ർ എ​ൻ​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം എ​ൻ.​ ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​മെ​ഹ​ർ​ബാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബ​ഷീ​ർ തെ​ക്ക​ൻ, കെ.​വേ​ണു, കെ.​ര​വി​കു​മാ​ർ, പി.​സെ​യ്താ​ലി, പി.​ ഷെ​രീ​ഫ്, കെ.​ടി. ഉ​മാ​ദേ​വി, ആ​ക്കാ​ട്ട് ബീ​വു എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്വാ​ഗ​ത സം​ഘം ക​ണ്‍​വീ​ന​ർ ഹം​സ ആ​ക്കാ​ട​ൻ സ്വാ​ഗ​ത​വും അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ ബി​ന്ദു ന​ന്ദി​യും പ​റ​ഞ്ഞു.