ക​ണ്‍​സ്ട്ര​ക്്ഷൻ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം 27, 28 തിയതികളിൽ
Saturday, June 25, 2022 12:57 AM IST
പാ​ല​ക്കാ​ട് : കേ​ര​ളാ സ്റ്റേ​റ്റ് ക​ണ്‍​ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (സി​ഐ​ടി​യു) സം​സ്ഥാ​ന സ​മ്മേ​ള​നം 27, 28 തീ​യ​തി​ക​ളി​ൽ പ്ര​സ​ന്ന ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
27 ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്യും.
തു​ട​ർ​ന്ന് നി​ർ​മാ​ണ മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും വി​ഷ​യ​ത്തി​ൽ ദേ​ശീ​യ സെ​മി​നാ​ർ ന​ട​ക്കും. ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ശ​ശി​കു​മാ​ർ ,ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന സെ​ക്ര​ട്ട​റി കെ.​പി. രാ​ജേ​ന്ദ്ര​ൻ, എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​റ​ഹ്്മത്തു​ള്ള പ​ങ്കെ​ടു​ക്കും.