ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ൽ സ​മ​ര​പ​ന്ത​ലി​ന​ടു​ത്ത് കി​ണ​ർ കു​ഴി​ച്ച് ആ​ദി​വാ​സി​ക​ൾ
Sunday, June 26, 2022 12:58 AM IST
മം​ഗ​ലം​ഡാം: കൃ​ഷി​ഭൂ​മി​ക്കും വീ​ടി​നു​മാ​യി ആ​റ് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വ​ന​ഭൂ​മി കൈ​യേ​റി ഭൂ​സ​മ​രം ന​ട​ത്തി​വ​രു​ന്ന ക​ട​പ്പാ​റ മൂ​ർ​ത്തി​കു​ന്നി​ലെ ആ​ദി​വാ​സി​ക​ൾ സ​മ​ര​പ​ന്ത​ലി​ന​ടു​ത്ത് കു​ടി​വെ​ള്ള​ത്തി​നാ​യി കി​ണ​ർ കു​ഴി​ച്ചു. 20 അ​ടി​യി​ലേ​റെ താ​ഴ്ച​യു​ണ്ട് കി​ണ​റി​ന്. അ​ടി​യി​ൽ ന​ല്ല പാ​റ​യാ​യ​തി​നാ​ൽ കൂ​ടു​ത​ൽ താ​ഴ്ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ല.

ഇ​തി​നി​ടെ മ​ഴ ആ​രം​ഭി​ച്ച​തി​നാ​ൽ ചെ​റി​യ ഉ​റ​വ​വ​ഴി കി​ണ​റി​ൽ വെ​ള്ളം ഉ​യ​രാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്. ദി​വ​സ​വും മൂ​പ്പ​ൻ വാ​സു കി​ണ​റ്റി​ൻ​ക​ര​യി​ലെ​ത്തി വെ​ള്ള​ത്തി​ന്‍റെ അ​ള​വ് പ​രി​ശോ​ധി​ക്കും. അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ലം​ക​ണ്ടു തു​ട​ങ്ങി​യ സം​തൃ​പ്തി​യി​ലാ​ണ് പി​ന്നെ മ​ട​ങ്ങി​പോ​വു​ക. വേ​ന​ലി​ൽ മു​ക​ളി​ലെ മ​ല​ക​ളി​ലെ ഉ​റ​വ​ക​ളി​ൽ നി​ന്നും ഉൗ​റി​വ​രു​ന്ന വെ​ള്ളം ഹോ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് താ​മ​സ സ്ഥ​ല​ത്ത് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ക​ടു​ത്ത വേ​ന​ലി​ൽ കാ​ട്ടു​ചോ​ല​ക​ളി​ലെ വെ​ള്ള​വും വ​റ്റും. ഉ​ള്ള വെ​ള്ളം മ​ലി​ന​മാ​കു​ന്ന സ്ഥി​തി വ​ന്ന​തോ​ടെ​യാ​ണ് ശു​ദ്ധ​ജ​ലം കി​ട്ടാ​ത്ത സ്ഥി​തി​യാ​യി. മ​ലി​ന വെ​ള്ളം കു​ടി​ച്ച് വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ളും പ​നി​യും മ​റ്റും മാ​റാ​തെ പി​ടി​കൂ​ടു​ന്ന സാ​ഹ​ച​ര്യ​മാ​യ​പ്പോ​ഴാ​ണ് കി​ണ​ർ കു​ഴി​ക്ക​ണം എ​ന്ന മോ​ഹ​മു​ദി​ച്ച​തെ​ന്ന് വാ​സു പ​റ​ഞ്ഞു.

പ​ട്ടി​ക​വ​ർ​ഗ മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2016 ജ​നു​വ​രി 15 മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് മൂ​ർ​ത്തി​ക്കു​ന്നി​ലെ ആ​ദി​വാ​സി​ക​ളു​ടെ ഭൂ​സ​മ​രം. ഇ​പ്പോ​ഴും അ​ത് തു​ട​രു​ക​യാ​ണ്. മൂ​ർ​ത്തി​കു​ന്നി​ൽ വ​ന​ഭൂ​മി കൈ​യേ​റി അ​തി​ൽ കൃ​ഷി ഇ​റ​ക്കി​യാ​ണ് സ​മ​രം തു​ട​രു​ന്ന​ത്. ക​വു​ങ്ങ്, കു​രു​മു​ള​ക്, വാ​ഴ തു​ട​ങ്ങി സ​മ്മി​ശ്ര കൃ​ഷി​യി​ലൂ​ടെ​യാ​ണ് ആ​ദി​വാ​സി​ക​ൾ നി​ത്യ ചെ​ല​വി​നു​ള്ള വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​ത്.