സി​ങ്ക​ന​ല്ലൂ​രിൽ റെ​യി​ൽ​വേ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം : പ്ര​തി​ഷേ​ധ​വു​മാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ
Monday, June 27, 2022 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​യ​ന്പ​ത്തൂ​ർ വ​ഴി പോ​കു​ന്ന എ​ല്ലാ ട്രെ​യി​നു​ക​ളും സി​ങ്ക​ന​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ത്തി.
സി​ങ്കാ​ന​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ന് ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​കാ​ർ​ത്തി​ക് നേ​തൃ​ത്വം വ​ഹി​ച്ചു. കോ​യ​ന്പ​ത്തൂ​ർ എം​പി പി.​ആ​ർ. ന​ട​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​യ​ന്പ​ത്തൂ​ർ വ​ഴി പോ​കു​ന്ന എ​ല്ലാ ട്രെ​യി​നു​ക​ളും സി​ങ്കാ​ന​ല്ലൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​റു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രും റെ​യി​ൽ​വേ വ​കു​പ്പും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
എം​ഡി​എം​കെ, സി​പി​എം, സി​പി​ഐ, കോ​ണ്‍​ഗ്ര​സ്, കൊ​ങ്ങു​നാ​ട് മ​ക്ക​ൾ ദേ​ശി​യ ക​ക്ഷി, വി​സി​കെ തു​ട​ങ്ങി​യ വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ എം​ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി മോ​ഹ​ൻ​കു​മാ​ർ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സു​ന്ദ​രം, കോ​ണ്‍​ഗ്ര​സ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് മ​യൂ​രാ ജ​യ​കു​മാ​ർ, കൊ​ങ്ങു​നാ​ട് മ​ക്ക​ൾ ദേ​ശീ​യ ക​ക്ഷി ജി​ല്ലാ സെ​ക്ര​ട്ട​റി ധ​ന​പാ​ൽ, വി​സി​കെ ജി​ല്ലാ സെ​ക്ര​ട്ട​റി ജി​ല്ല സെ​ക്ര​ട്ട​റി ഇ​ല​ക്കി​യ​ൻ തു​ട​ങ്ങി​യ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.