ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Tuesday, June 28, 2022 12:19 AM IST
പാ​ല​ക്കാ​ട് : ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ളി​ൽ ന​ട​ത്തി.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ആ​ദ്യ സ​മ​ർ​പ്പ​ണ​വും പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ്പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു.
യോ​ഗ​ത്തി​ൽ സ്വാ​ഗ​ത​വും പ​ദ്ധ​തി അ​വ​ത​ര​ണ​വും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ ന​ട​ത്തി. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ആ​ൽ​ബി​ൻ ബി​ജോ​യ്, എ​സ്.​ സു​ഹാ​ന എ​ന്നി​വ​ർ​ക്ക് ആ​ദ്യ​പ്ര​തി ന​ല്കി ഉ​ദ്ഘാ​നം ചെ​യ്തു.
മ​ല​യാ​ളത്തിലെ ആദ്യ ദി​ന​പ​ത്ര​മാ​ണ് ദീ​പി​ക. കു​ട്ടി​ക​ളി​ൽ വ​യാ​ന ശീ​ല​വും മാ​തൃ​ഭാ​ഷ​യി​ലേ​ക്കു​ള്ള ആ​ക​ർ​ഷ​ണ​വു​മാ​ണ് ദീ​പി​ക ന​മ്മു​ടെ ഭാ​ഷ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും പ​ക്ഷ​ഭേ​ദം കൂ​ടാ​തെ ഉ​ന്ന​ത​മാ​യ മൂ​ല്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ഉ​ത്ത​മ മാ​ധ്യ​മ​മാ​ണ് ദീ​പി​ക​യെ​ന്നും ദീ​പി​ക ദി​ന​പ​ത്രം വാ​യി​ക്കു​ന്ന​തി​ലൂ​ടെ വ്യ​ക്തി​ത്വ വ​ള​ർ​ച്ച, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ നേ​ടു​ന്നു​വെ​ന്നും ബി​ഷ​പ്പ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ സ​ന്ധ്യ തോ​മ​സ്, അ​സി.​മാ​നേ​ജ​ർ ഫാ.​ നി​ധി​ൻ മ​ണി​യ​ങ്കേ​രി​ക്ക​ളം, ദീ​പി​ക സോ​ണ​ൽ മാ​നേ​ജ​ർ സ​ന​ൽ ആ​ന്‍റോ, ക​ത്തീ​ഡ്ര​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ൽ​ഫോ​ൻ​സ്, ജീ​ൻ ജോ​സ​ഫ്, ബ്ര​ദ​ർ ജെ​റി​ൻ ചേ​ന്ന​ങ്ങാ​ട്, ചാ​ക്കോ മെ​തി​ക്ക​ളം എ​ന്നി​വ​ർ പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ല്കി. സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ സ​നി​ൽ കു​റ്റി​പ്പു​ഴ​ക്കാ​ര​ൻ ന​ന്ദി പ​റ​ഞ്ഞു.