വ​ട​ക്ക​ത്ത് ത​റ​വാ​ട് , സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആനക്കരപ്പെരുമ!
Tuesday, August 9, 2022 12:14 AM IST
മംഗലം ശങ്കരൻകുട്ടി
ഷൊ​ർ​ണൂ​ർ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര മു​ഖ​ത്ത് ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​ങ്കാ​റ്റു​യ​ർ​ത്തി​യ സു​ദി​ന​ത്തി​ന്‍റെ ധ​ന്യ​ത​യി​ലാ​ണ് നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ആ​ന​ക്ക​ര വ​ട​ക്ക​ത്ത് ത​റ​വാ​ട്.
സ്വാ​ത​ന്ത്ര്യ​മെ​ന്ന അ​മൃ​തി​ന്‍റെ എ​ഴു​പ​ത്തി അ​ഞ്ച് ആ​ണ്ടു​ക​ൾ തി​ക​യു​ന്പോ​ൾ ധീ​ര ദേ​ശാ​ഭി​മാ​നി​ക​ളാ​യ നി​ര​വ​ധി പ്ര​മു​ഖ​രെ ഭാ​ര​ത​ത്തി​നു സ​മ്മാ​നി​ച്ച പു​ണ്യം പേ​റി​യാ​ണ് ഈ ​ത​റ​വാ​ട് ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന​ത്.
സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നൊ​പ്പം വ​ലം കൈ​യ്യാ​യി പ്ര​വ​ർ​ത്തി​ച്ച് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ആ​ർ​മി​ക്ക് രൂ​പം കൊ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ക്യാ​പ്റ്റ​ൻ ല​ക്ഷ്മി​യി​ൽ തു​ട​ങ്ങി നീ​ളു​ക​യാ​ണ് ആ ​കു​ടും​ബ​പ​ര​ന്പ​ര​യു​ടെ പ്ര​വാ​ഹം.
ആ​ന​ക്ക​ര​യു​ടെ പേ​ര് രാ​ജ്യ​ത്തി​നു ത​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ ഈ ​ത​റ​വാ​ട് കാ​ല​ത്തി​നി​ന്നും ആ​വേ​ശ​മാ​ണ്.
ക​ലാ, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ ത​ന​താ​യ കൈ​യൊപ്പു ചാ​ർ​ത്തി​യ അ​മ്മു സ്വാ​മി​നാ​ഥ​ൻ, എ.​വി.​ കു​ട്ടി​മാ​ളു അ​മ്മ, എ.​വി.​ കു​ട്ടി​ക്കൃ​ഷ്ണ മേ​നോ​ൻ, മൃ​ണാ​ളി​നി സാ​രാ​ഭാ​യ്, ക്യാ​പ്റ്റ​ൻ ല​ക്ഷ്മി, മ​ല്ലി​ക സാ​രാ​ഭാ​യ്, സു​ഭാ​ഷി​ണി അ​ലി, ജി.​ സു​ശീ​ല എ​ന്നി​ങ്ങ​നെ നീ​ളു​ക​യാ​ണ് വ​ട​ക്ക​ത്ത് ത​റ​വാ​ട്ടി​ലെ മ​ഹ​ദ് വ്യ​ക്തി​ക​ളു​ടെ നീ​ണ്ട നി​ര.
ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് അ​മ്മു സ്വാ​മി​നാ​ഥി​ന്‍റെ സ​ഹോ​ദ​ര പു​ത്രി​യാ​യ ജി.​ സു​ശീ​ല​യെ​ന്ന സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി അ​ന്ത​രി​ച്ച​ത്. എ.​വി.​ അ​മ്മു​അ​മ്മ​യു​ടെ കാ​ല​ത്താ​ണ് വ​ട​ക്ക​ത്ത് വീ​ട് ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടു​ന്ന​ത്.
ഒ​രു കാ​ല​ത്ത് അ​രു​ണ അ​സ​ഫ​ലി, കാ​മ​രാ​ജ്, ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​ൻ, കെ.​ കേ​ള​പ്പ​ൻ, സ​രോ​ജി​നി നാ​യി​ഡു തു​ട​ങ്ങി പ്ര​മു​ഖ​രു​ടെ ച​ർ​ച്ച​ക​ൾ​ക്കു കാ​തോ​ർ​ത്ത ത​റ​വാ​ടാ​ണി​ത്.
ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ട്ടേ​റെ പ്ര​മേ​യ​ങ്ങ​ൾ​ക്കും രേ​ഖ​ക​ൾ​ക്കും ആ​സൂ​ത്ര​ണം ന​ട​ന്ന​ത് ഈ ​നാ​ലു​കെ​ട്ടി​ന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ലാ​ണെ​ന്ന​തു മ​റ്റൊ​രു ച​രി​ത്രം.
നെ​ഹ്റു കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​വ​രാ​ണ് അ​മ്മു സ്വാ​മി​നാ​ഥ​നും ഡോ.​ സ്വാ​മി​നാ​ഥ​നും. അ​മ്മു സ്വാ​മി​നാ​ഥ​ന്‍റെ സോ​ഹ​ദ​രി​യു​ടെ പൗ​ത്രി​യാ​യ എ.​വി.​കു​ട്ടി​മാ​ളു​അ​മ്മ ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.
ഇ​വ​ർ മ​ദി​രാ​ശി നി​യ​മ​സ​ഭ​യി​ലും സെ​ന​റ്റി​ലും അം​ഗ​മാ​യി​രി​ന്നു. അ​മ്മു സ്വാ​മി​നാ​ഥ​ന്‍റെ പു​ത്രി ക്യാ​പ്റ്റ​ൻ ല​ക്ഷ്മി ഐ​എ​ൻ​എ വ​നി​താ റെജി​മെ​ന്‍റ് മേ​ധാ​വി​യു​മാ​യി. ‌ ഐ​എ​ൻ​എ പി​രി​ച്ചു​വി​ട്ട​പ്പോ​ൾ ഡോ​ക്ട​റാ​യി തൊ​ഴി​ലാ​ളി​ക​ൾ​ക്കു സൗ​ജ​ന്യ സേ​വ​ന​വും ന​ട​ത്തി.
ല​ക്ഷ്മി​യു​ടെ സ​ഹോ​ദ​രി മൃ​ണാ​ളി​നി സാ​രാ​ഭാ​യ് "ദ​ർ​പ്പ​ണ'യി​ലൂ​ടെ സാ​മൂ​ഹ​ക ജീ​വി​ത​ത്തി​ൽ ക​ലാ​രൂ​പ​ങ്ങ​ളെ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി. മ​ക​ൾ മ​ല്ലി​ക സാ​രാ​ഭാ​യി​യും ദ​ർ​പ്പ​ണ​യ്ക്ക് പൊ​ൻ​തൂ​വ​ൽ ചാ​ർ​ത്തി. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ​ക്കു​റി​ച്ചും കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ​ക്കു​റി​ച്ചും അ​റി​യാ​ൻ ആ​ന​ക്ക​ര​യി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​വ​ർ ഏ​റെ​യാ​ണ്.