കൗ​മാ​ര​ക്കാ​രു​ടെ ഡ്രൈ​വിം​ഗ് ക​ന്പം അ​പ​ക​ട ഭീ​ഷ​ണി​ ഉയ​ർ​ത്തു​ന്നു
Friday, August 12, 2022 12:47 AM IST
ഷൊ​ർ​ണൂ​ർ: കൗ​മാ​ര പ്രാ​യ​ക്കാ​രു​ടെ ഡ്രൈ​വിം​ഗ് ക​ന്പം നി​ര​ത്തു​ക​ളി​ൽ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ജി​ല്ല​യി​ലെ നി​ര​ത്തു​ക​ളി​ൽ കു​ട്ടി​ക​ൾ ഡ്രൈ​വിം​ഗ് ന​ട​ത്തു​ന്ന​ത് കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് അ​ധി​കൃ​ത​രും സ​മ്മ​തി​ക്കു​ന്നു​ണ്ട്. സ്കൂ​ൾ തു​റ​ന്ന​ശേ​ഷ​മാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ വാ​ഹ​ന​വു​മാ​യി റോ​ഡി​ലി​റ​ങ്ങു​ന്ന പ്ര​വ​ണ​ത കൂ​ടി​യ​ത്.

സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്കും ന​ട​പ​ടി​ക​ൾ​ക്കു​മൊ​രു​ങ്ങു​ക​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം. ​ഓ​പ്പ​റേ​ഷ​ൻ റേ​സ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​ത്. സ്കൂ​ളി​ലേ​ക്കും ട്യൂ​ഷ​ൻ ക്ലാ​സി​നും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലാ​ണ് പ​ല​രും പോ​കു​ന്ന​ത്. അ​ധി​കൃ​ത​ർ കൈ​കാ​ണി​ക്കു​ന്പോ​ൾ നി​ർ​ത്താ​തെ പോ​കു​ന്ന​വ​രും ഈ ​കൂ​ട്ട​ത്തി​ലു​ണ്ട്. ഭീ​തി​യി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ പോ​കു​ന്ന കു​ട്ടി​ക​ളെ പി​ന്തു​ട​രാ​തെ വി​ടേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ര​ക്ഷി​താ​ക്ക​ൾ ത​ന്നെ വാ​ഹ​നം ന​ൽ​കി കു​ട്ടി​ക​ളെ പ​റ​ഞ്ഞ​യ​ക്കു​ന്ന​താ​യി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്കൂ​ൾ പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്നും പി​ടി​കൂ​ടി​യാ​ൽ പി​ഴ​യു​ൾ​പ്പെ​ടെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ സ​മ​യം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ വാ​ഹ​നം ഓ​ടി​ച്ച് പി​ടി​ച്ചാ​ൽ പ​ണി​വ​രു​ന്ന​ത് ര​ക്ഷി​താ​വി​നും വാ​ഹ​ന ഉ​ട​മ​യ്ക്കു​മാ​ണ്. 25,000 രൂ​പ പി​ഴ​യ്ക്കൊ​പ്പം മൂ​ന്നു​വ​ർ​ഷം ത​ട​വും ശി​ക്ഷ കി​ട്ടും. ഒ​പ്പം വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഒ​രു​വ​ർ​ഷം​വ​രെ റ​ദ്ദാ​ക്കും. വാ​ഹ​ന​മോ​ടി​ച്ച കു​ട്ടി​ക്ക് 25 വ​യ​സു​വ​രെ ലൈ​സ​ൻ​സും ന​ല്കി​ല്ല. പു​റ​മെ, ജു​വ​നൈ​ൽ കോ​ട​തി മു​ഖാ​ന്ത​ര​മു​ള്ള കേ​സും നേ​രി​ടേ​ണ്ടി​വ​രും.

ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പി​ഴ ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കി ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് അ​ധി​കൃ​ത​ർ ക​ട​ന്നി​രി​ക്കു​ക​യാ​ണ്. മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് യാ​ത്ര, കൈ​കാ​ണി​ച്ചാ​ൽ നി​ർ​ത്താ​തി​രി​ക്കു​ക, അ​നു​വ​ദ​നീ​യ​മാ​യ​വ​രി​ൽ കൂ​ടു​ത​ൽ പേ​രെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ക, മ​ദ്യ​പി​ച്ചു​ള്ള ഡ്രൈ​വിം​ഗ് തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ എ​ടുക്കും.