വി​ഷുവി​പ​ണി​യി​ൽ പച്ചക്കറിക്കും പഴവർഗങ്ങൾക്കും തീവില
Saturday, April 13, 2024 1:29 AM IST
വടക്ക​ഞ്ചേ​രി: വി​ഷു വി​പ​ണി​യി​ൽ തൊ​ട്ട​തി​നെ​ല്ലാം പൊ​ള്ളു​ന്ന വി​ല. വ​ര​ൾ​ച്ച, ക്ഷാ​മം എ​ന്നൊ​ക്കെ പ​റ​ഞ്ഞ് പ​ച്ച​ക്ക​റി വി​ല തോ​ന്നും​മ​ട്ടി​ലാ​ണ്. പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല​യും ഉ​യ​ർ​ന്നു ത​ന്നെ.

പ​ട​ക്ക വി​ല​ക്കും യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല. പ​ത്തി​ര​ട്ടി​യി​ല​ധി​ക​മാ​ണ് വി​ല. വാ​ങ്ങാ​നെ​ത്തു​ന്ന​വ​രെ നോ​ക്കി​യാ​ണ് വി​ല പ​റ​ച്ചി​ൽ.

സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ഇ​രു​ട്ട​ടി​യാ​യി​രി​ക്കു​ക​യാ​ണ് വി​ഷു വി​പ​ണി​യി​ലെ തീ ​വി​ല. പു​തി​യ റി​ക്കാ​ർ​ഡ് വി​ല​ക​ളാ​ണ് പ​ച്ച​ക്ക​റി​ക​ൾ​ക്കെ​ല്ലാം.

ബീ​ൻ​സ്- 140, കാ​ര​റ്റ്-130, ചെ​റു​നാ​ര​ങ്ങ-250, പ​യ​ർ-100, വെ​ള്ള​രി- 60, പാ​വ​യ്ക്ക- 90, ചേ​മ്പ്-120, ചേ​ന- 80, എ​ള​വ​ൻ- 40, മ​ത്ത​ൻ-40, ഇ​ഞ്ചി- 250, പ​ച്ച​മു​ള​ക്-100, വെ​ണ്ട​യ്ക്ക- 100 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല​ക​ൾ.

കൊ​ടും​ചൂ​ടി​ൽ എ​ല്ലാം വെ​ന്തു​രു​കി ന​ശി​ച്ച​തി​നാ​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ കി​ട്ടാ​നി​ല്ല.​
കൊ​ന്ന​പ്പൂ മു​ത​ൽ വി​ഷു​വി​ന് ക​ണി​കാ​ണാ​നു​ള്ള എ​ല്ലാ സാ​ധ​ന​ങ്ങ​ൾ​ക്കും ഉ​യ​ർ​ന്ന വി​ല​യു​ണ്ട്.
പ​ഴ വി​പ​ണി​യും ജ​ന​ങ്ങ​ളെ ഞെ​ക്കി​പ്പി​ഴി​യു​ക​യാ​ണ്. കി​ലോ​യ്ക്ക് 20 മു​ത​ൽ 50 രൂ​പ വ​രെ വി​ല​വ​ർ​ധ​ന​വാ​ണ് പ​ഴ​ങ്ങ​ൾ​ക്കും. നാ​ട​ൻ ക​ണിവെ​ള്ള​രി​ക്ക വി​പ​ണി​യി​ൽ കാ​ണാ​ൻ പോ​ലു​മി​ല്ല. എ​ല്ലാം വ​ര​വ് ഇ​ന​ങ്ങ​ളാ​ണ്.