ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ ഇനിമുതൽ ഡി​ജി​റ്റ​ലാ​കു​ന്നു
Sunday, July 21, 2019 11:56 PM IST
പാലക്കാട്: കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ​യും ഉ​ദ്യാ​ന​ത്തി​ന്‍റെ​യും ന​വീ​ക​ര​ണ ഉ​ദ്ഘാ​ട​ന​ത്തോ​ടൊ​പ്പം ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കാ​ഞ്ഞി​ര​പ്പു​ഴ ഡാം, ​വാ​ടി​ക, വെ​ള്ളി​യാ​ങ്ക​ല്ല് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ ഡി​ജി​റ്റ​ലാ​യി പ്ര​ഖ്യാ​പി​ക്കു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​റ​ൻ​സി​ര​ഹി​ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​പോ​സ് മെ​ഷീ​നി​ൽ എ.​ടി.​എം കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ടി​ക്ക​റ്റെ​ടു​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യം ന​ട​പ്പാ​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ലെ ന​വീ​ക​രി​ച്ച പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കു​ന്ന​തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും