ക​ന​ത്ത​മ​ഴയിൽ അ​ട്ട​പ്പാ​ടി​യി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ടം
Sunday, August 11, 2019 10:13 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഒ​രാ​ഴ്ച​യാ​യു​ള്ള ക​ന​ത്ത മ​ഴ​യി​ൽ അ​ട്ട​പ്പാ​ടി​യി​ൽ കോ​ടി​ക​ളു​ടെ ന​ഷ്ടം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ ശ​ക്തി​പ്രാ​പി​ച്ച മ​ഴ​യ്ക്കും കാ​റ്റി​നും ഇ​തു​വ​രെ ശ​മ​ന​മി​ല്ല. പ്ര​ധാ​ന ന​ദി​ക​ളാ​യ ഭ​വാ​നി, ശി​രു​വാ​ണി, വ​ര​ഗാ​ർ തു​ട​ങ്ങി​യ​വ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തോ​ടെ തീ​ര​പ്ര​ദേ​ശ​ത്ത് വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
വീ​ടു​ക​ളി​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റി സാ​ധ​ന​സാ​മ​ഗ്രി​ക​ളും കൃ​ഷി​യും ശി​രു​വാ​ണി​യി​ലെ പ്ര​ധാ​ന ന​ട​പ്പാ​ല​ങ്ങ​ളാ​യ സാ​ന്പാ​ർ​ക്കോ​ട്, മൂ​ച്ചി്ക്ക​ട​വ്, മ​ണ്ണ​ന്ത​റ പാ​ല​ങ്ങ​ൾ ഒ​ഴു​കി​പ്പോ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​റ്റ​പ്പെ​ട്ടു. സാ​ന്പാ​ർ​ക്കോ​ട് പാ​ലം ത​ക​ർ​ന്ന​തോ​ടെ സാ​ന്പാ​ർ​കോ​ട് ഉൗ​രു​നി​വാ​സി​ക​ൾ​ക്ക് പു​റം​ലോ​ക​ത്തേ​ക്കു മാ​ർ​ഗ​ത​ട​സ​മാ​യി.
മൂ​ന്ന് ഉൗ​രു​ക​ളും കു​ടി​യേ​റ്റ​ക്കാ​രും വ​സി​ക്കു​ന്ന മൂ​ച്ചി​ക​ട​വു നി​വാ​സി​ക​ളും ഒ​റ്റ​പ്പെ​ട്ടു. കൊ​ടു​ങ്ക​ര​പ​ള്ളം പു​ഴ​യും​നി​റ​ഞ്ഞു ക​വി​ഞ്ഞൊ​ഴു​കി. താ​ഴെ അ​ഗ​ളി ഭൂ​തി​വ​ഴി​യി​ലെ റേ​ഷ​ൻ​ക​ട​യി​ൽ വെ​ള്ളം ക​യ​റി നി​ര​വ​ധി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ന​ശി​ച്ചു. ന​റു​ക്കോ​ട്ടി​ൽ ഷ​മീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് റേ​ഷ​ൻ​ക​ട. 30 ക്വി​ന്‍റ​ൽ അ​രി​യും പ​ത്തു ക്വി​ന്‍റ​ൽ ഗോ​ത​ന്പും ആ​ട്ട​യും ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ശി​രു​വാ​ണി​പു​ഴ​യി​ൽ​നി​ന്നാ​ണ് വെ​ള്ളം ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ചാ​ക്കു​ക​ൾ നീ​ക്കം​ചെ​യ്യാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും അ​ടി​യി​ലെ ര​ണ്ട് ല​യ​ർ ചാ​ക്കു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.ചി​റ്റൂ​രി​ലേ​ക്കു​ള്ള റോ​ഡ് ഇ​ടി​ഞ്ഞ​തോ​ടെ ചി​റ്റൂ​ർ​വാ​സി​ക​ൾ​ക്ക് ഇ​നി മൂ​ച്ചി​ക്ക​ട​വ് ജം​ഗ​ഷ​നി​ൽ വ​ണ്ടി​യി​റ​ങ്ങി കി​ലോ​മീ​റ്റ​റു​ക​ൾ കാ​ൽ​ന​ട​യാ​യി താ​ണ്ടി​വേ​ണം വീ​ടു​ക​ളി​ലേ​ക്ക് എ​ത്താ​ൻ. ഇ​തു​മൂ​ലം അ​ഗ​ളി മേ​ഖ​ല​യി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള​സ്രോ​ത​സാ​യ തു​ന്പ​പാ​റ​യി​ൽ നി​ന്ന് വ​രു​ന്ന പൈ​പ്പു​ലൈ​നും ത​ക​ർ​ന്നു.
ക​ണ്ടി​യൂ​രി​ലെ സോ​മ​ന്‍റെ 1600 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​മു​ള്ള ആ​ർ​സി വീ​ട് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ത​ക​ർ​ന്നു. മ​ഴ​യെ​തു​ട​ർ​ന്ന് വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വീ​ട്ടു​കാ​ർ പു​റ​ത്താ​യി​രു​ന്ന​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ട​ത്. തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം​ദി​വ​സ​വും മു​ട​ങ്ങി​കി​ട​ക്കു​ന്ന വൈ​ദ്യു​തി​ബ​ന്ധം ഇ​നി​യും പു​ന​സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. ചു​രം​വ​ഴി ചെ​റി​യ വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടു​ന്നു​ണ്ടെ​ങ്കി​ലും ബ​സ് റൂ​ട്ട് മു​ക്കാ​ലി​വ​രെ​യും മ​ണ്ണാ​ർ​ക്കാ​ടു​നി​ന്ന് ആ​ന​മൂ​ളി​വ​രെ​യും മാ​ത്ര​മേ പോ​കു​ന്നു​ള്ളൂ. വാ​ഹ​ന​ഗ​താ​ഗ​ഗ​തം, വൈ​ദ്യു​തി​ബ​ന്ധ​വും പു​നഃ​സ്ഥാ​പി​ച്ചാ​ലേ അ​ട്ട​പ്പാ​ടി​യി​ലെ പ്ര​ള​യ​ദു​ര​ന്ത​ത്തി​ന്‍റെ യ​ഥാ​ർ​ഥ ചി​ത്രം ക​ണ​ക്കാ​നാ​കൂ.