പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ചു
Sunday, August 18, 2019 12:47 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: മ​ണ്ണ​ന്പ​റ്റ മു​ണ്ട​ക്ക​ൽ​പ​റ​ന്പ് പ​രേ​ത​നാ​യ മോ​ഹ​ന​ന്‍റെ മ​ക​ൾ സൗ​മ്യ (17) തീ​പ്പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. എ​ണ്‍​പ​തു​ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ സൗ​മ്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ശ്രീ​കൃ​ഷ്ണ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ശ്രീ​കൃ​ഷ്ണ​പു​രം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.
സൗ​മ്യ​യു​ടെ അ​ച്ഛ​നും അ​മ്മ​യും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് തീ​പൊ​ള്ള​ലേ​റ്റു മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി​യാ​ണ് ഇ​രു​വ​രെ​യും സം​ര​ക്ഷി​ച്ചി​രു​ന്ന​ത്. സ​ഹോ​ദ​രി: സ്നേ​ഹ.