പ്ര​ള​യ​ം: വ്യാ​പാ​രി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം
Wednesday, August 21, 2019 10:50 PM IST
പാ​ല​ക്കാ​ട്: പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട വ്യാ​പാ​രി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ല്കു​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം. എ​ല്ലാ അം​ഗ​ങ്ങ​ളും ഒ​രു​ദി​വ​സ​ത്തെ വേ​ത​നം ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നും 27ന് ​എ​ല്ലാ യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളും ദു​രി​താ​ശ്വാ​സ​ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​നു തീ​രു​മാ​ന​മെ​ടു​ത്തു.
30ന് ​ചേ​രു​ന്ന ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ദു​രി​താ​ശ്വാ​സ ഫ​ണ്ട് ഏ​റ്റു​വാ​ങ്ങും. 20ന് ​വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ.​ഹ​മീ​ദ്, ട്ര​ഷ​റ​ർ കെ.​കെ.​ഹ​രി​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ലി​യാ​ക്ക​ത്ത​ലി, സി.​വി.​ജ​യിം​സ്, ച​ന്ദ്ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​സി​ത് മു​സ്ലിം, ബാ​ല​മു​ര​ളി, സു​ന്ദ​ര​രാ​ജ​ൻ, കെ.​പി.​ഉ​ല്ലാ​സ്, മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​സ​ൻ​മു​ഹ​മ്മ​ദ് ഹാ​ജി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.