നഷ്ട കൂന്പാരങ്ങൾക്കുമേൽ ദുരിതം; അവഗണനയിൽ‌ മലയോര കർഷകർ
Friday, August 23, 2019 12:54 AM IST
മം​ഗ​ലം​ഡാം: ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​പാ​ച്ചി​ലി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മു​ണ്ടാ​യ മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ദു​രി​താ​ശ്വാ​സ സ​ഹാ​യ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും നി​ക്ഷേ​ധി​ക്കു​ന്ന​താ​യി പ​രാ​തി. ഉ​രു​ൾ​പൊ​ട്ടി തെ​ങ്ങോ​ളം ഉ​യ​ര​ത്തി​ൽ ക​ല്ലും മ​ണ്ണും മ​ര​ങ്ങ​ളും വ​ന്ന​ടി​ഞ്ഞു ഏ​ക്ക​ർ​ക​ണ​ക്കി​ന് കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. കു​രു​മു​ള​ക്, റ​ബ​ർ, തെ​ങ്ങ്, ക​വു​ങ്ങ്, വാ​ഴ, ജാ​തി, കാ​പ്പി, മ​റ്റു പ​ഴ​വ​ർ​ഗ്ഗ തോ​ട്ട​ങ്ങ​ൾ എ​ല്ലാം മ​ണ്ണു​മൂ​ടി. ഓ​ടം​തോ​ട് , മ​ണ്ണെ​ണ്ണ​ക്ക​യം, ചൂ​രു​പാ​റ, വ​ട്ട​പ്പാ​റ, ക​വി​ളു​പാ​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ മ​ല​യോ​ര ക​ർ​ഷ​ക​രാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ ന​ഷ്ട കൂ​ന്പാ​ര​ങ്ങ​ൾ​ക്ക് മേ​ൽ മ​റ്റൊ​രു ദു​രി​തം പേ​റി ക​ഴി​യു​ന്ന​ത്. മ​നു​ഷ്യാ​യു​സു മു​ഴു​വ​ൻ മ​ണ്ണി​ൽ ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്ത് ഉ​ണ്ടാ​ക്കി​യെ​ടു​ത്ത ത​ങ്ങ​ളു​ടെ ജീ​വ​നോ​പാ​ധി​ക​ളെ​ല്ലാം ഏ​താ​നും നി​മി​ഷ​ങ്ങ​ൾ കൊ​ണ്ട് ത​ക​ർ​ന്ന​ടി​ഞ്ഞ് പോ​യ​പ്പോ​ൾ മു​ന്നോ​ട്ടു​ള്ള ജീ​വി​തം എ​ങ്ങി​നെ​യെ​ന്നാ​ലോ​ചി​ച്ച് പ​ക​ച്ചു നി​ൽ​ക്കു​ക​യാ​ണ് ഈ ​മ​ണ്ണി​ന്‍റെ മ​ക്ക​ൾ. പ്ര​കൃ​തി​ക്ഷോ​ഭ​ത്താ​ൽ ന​ഷ്ടം സം​ഭ​വി​ച്ച​വ​രു​ടെ ക​ണ​ക്കു​ക​ളും വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി ഉ​ദ്യോ​ഗ​സ്ഥന്മാ​രാ​രും ത​ന്നെ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ല. ദി​വ​സ​ങ്ങ​ളാ​യി​ട്ടും ആ​രും വ​രാ​താ​യ​പ്പോ​ൾ ചി​ല ക​ർ​ഷ​ക​ർ വി​ല്ലേ​ജാ​ഫീ​സി​ലും കൃ​ഷി ഓ​ഫീ​സി​ലും പോ​യി ത​ങ്ങ​ളു​ടെ സ​ങ്ക​ട​ങ്ങ​ൾ ബോ​ധി​പ്പി​ച്ചെ​ങ്കി​ലും പ​ട്ട​യ​മി​ല്ലാ​ത്ത​ത് കൊ​ണ്ട് നി​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​ൻ സാ​ദ്ധ്യ​ത​യി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് കി​ട്ടി​യ​ത്. ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഒ​പ്പ​മു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ഇ​ട​ക്കി​ടെ പ​റ​യു​ന്ന​ത​ല്ലാ​തെ കാ​ര്യം വ​രു​ന്പോ​ൾ ഇ​ല്ലാ​ത്ത ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും കാ​ണി​ച്ച് അ​വ​ഗ​ണി​ക്കു​ന്ന സ്ഥി​തി തു​ട​രു​ക​യാ​ണ്.

1970ന് ​മു​ന്പ് ത​ന്നെ യു.​ടി. ടി. ​ക​ന്പ​നി​യി​ൽ നി​ന്നും പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ചെ​യ​ത് വ​ന്ന ക​ർ​ഷ​ക​രോ അ​വ​രി​ൽ നി​ന്ന് വി​ല​ക്ക് വാ​ങ്ങി​യ​വ​രോ ആ​ണ് ഈ ​പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​രാ​യ ക​ർ​ഷ​ക​ർ. അ​ന്ന​ത്തെ പാ​ട്ട ര​ശീ​തും പി​ന്നീ​ട് ഓ​രോ​രു​ത്ത​രു​ടേ​യും കൈ​വ​ശ​മു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ർ​വ്വേ ഉ​ദ്യോ​ഗ​സ്ഥ·ാ​ർ വ​ന്ന് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി സ്കെ​ച്ചും പൊ​സി​ഷ​നും അ​നു​വ​ദി​ക്കു​ക​യും പ​ല​രും കോ​ട​തി​യി​ൽ നി​ന്നും അ​നു​കൂ​ല വി​ധി സ​ന്പാ​ദി​ച്ച​വ​രു​മാ​ണ്. 1977ന് ​മു​ന്പ് കൈ​വ​ശം വെ​ച്ച് കൃ​ഷി ചെ​യ്ത് വ​രു​ന്ന മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കെ​ല്ലാം പ​ട്ട​യം കൊ​ടു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ​ല ത​വ​ണ ക​ഴി​ഞ്ഞെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ത്തു​കാ​രു​ടെ പ​ട്ട​യം ചു​വ​പ്പു നാ​ട​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്.

ജീ​വി​ത മാ​ർ​ഗ്ഗം എ​ല്ലാം ന​ഷ്ട​പ്പെ​ട്ട ത​ങ്ങ​ളു​ടെ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.