അ​ക​മ​ല​വാ​ര​ത്ത് യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ച്ച​താ​യി ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ; സി​റ്റി​ംഗി​ൽ 21 പ​രാ​തി​ക​ൾ
Friday, August 23, 2019 12:54 AM IST
പാലക്കാട്: മ​ല​ന്പു​ഴ അ​ക​മ​ല​വാ​ര​ത്ത് ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ ആ​ദി​വാ​സി വി​ഭാ​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ബാ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി പ​രി​ഹ​രി​ച്ച​താ​യി സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ.​മു​ഹ​മ്മ​ദ് ഫൈ​സ​ൽ അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ മാ​സം മു​ത​ൽ മ​ല​ന്പു​ഴ​യി​ൽ നി​ന്നും അ​ക​മ​ല​വാ​ര​ത്തേ​ക്ക് പു​തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വ്വീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
മ​ല​ന്പു​ഴ​യി​ൽ നി​ന്നും 20 കി​ലോ​മീ​റ്റ​റു​ള്ള അ​ക​മ​ല​വാ​രം വ​ലി​യ​കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും മ​ല​ന്പു​ഴ വി.​എ​ച്ച്.​എ​സ് സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ ദി​വ​സേ​ന പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.
ഈ ​റൂ​ട്ടി​ൽ ര​ണ്ട് കെ.​എ​സ്.​ആ​ർ.​ടി സി ​സ​ർ​വ്വീ​സും ര​ണ്ട് സ്വ​കാ​ര്യ ബ​സ് സ​ർ​വ്വീ​സും ഉ​ണ്ടാ​യി​രു​ന്ന​തി​ൽ നി​ന്നും ഒ​രോ സ​ർ​വ്വീ​സ് വീ​തം നി​ർ​ത്ത​ലാ​ക്കി​യ​താ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്. ഡ്രൈ​വ​ർ​മാ​രു​ടെ ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ സ​മ​യ​ത്ത് ഒ​രു ട്രി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് ഡി​സ്ട്രി​ക്ട് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ആ​ർ.​ടി.​ഒ അ​റി​യി​ച്ചി​ട്ടു​ണ്ട്.
പു​തു​ന​ഗ​രം ടൗ​ണ്‍ ജു​മാ​മ​സ്ജി​ദി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ​സ്റ്റ് ജി.​എ​ൽ.​പി സ്കൂ​ൾ കെ​ട്ടി​ട​വാ​ട​ക ന​ൽ​കാ​ത്ത​ത് സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലി​ലൂ​ടെ പ​രാ​തി​ക്കാ​ര​ന് മു​ഴു​വ​ൻ തു​ക​യും ല​ഭ്യ​മാ​ക്കി​യ​താ​യി ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.