മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Thursday, September 12, 2019 10:53 PM IST
മം​ഗ​ലം​ഡാം: ഗൃഹ​നാ​ഥ​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.ഇ​ള​വം​പാ​ടം പു​ത്ത​ൻ കു​ള​ന്പ് ചാ​മി​യാ​ർ മ​ക​ൻ ആ​റു​മു​ഖ​നാണ് (65) മരിച്ചത്. കു​റ​ച്ച് നാ​ളു​ക​ളാ​യി തൃശൂർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അസുഖം മാറാത്തതിനാൽ വ​ലി​യ മാ​ന​സി​ക വി​ഷ​മി​ത്തി​ലാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ മ​ക​ളു​ടെ വീ​ട്ടി​ലേ​ക്കും മ​ക​ൻ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കും പോ​യ സ​മ​യ​ത്താ​ണ് സംഭവം ന​ട​ന്ന​ത്. ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.​ മം​ഗ​ലം​ഡാം പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം വീ​ട്ട് വ​ള​പ്പി​ൽ സം​സ്കരി​ക്കും.

ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: സു​രേ​ഷ്, ക​മ​ലാ​ക്ഷി. മ​രു​മ​ക്ക​ൾ: ര​മ്യ, പ്ര​തീ​പ്.