എ​രി​ശേ​രി മൂ​ച്ചി​ക്കു​ന്ന് ക​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണം
Sunday, September 15, 2019 12:48 AM IST
ചി​റ്റൂ​ർ: ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ ദൂ​രം​വ​രു​ന്ന എ​രി​ശേ​രി മൂ​ച്ചി​ക്കു​ന്ന് കാ​ഡ​ക​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. നി​ല​വി​ൽ ക​നാ​ലി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി ഇ​ടി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

മൂ​ച്ചി​ക്കു​ന്ന് ക​ന്പം​പ​ടി പാ​ട​ശേ​ഖ​ര​ത്തി​ലെ അ​ന്പ​ത് ഏ​ക്ക​ർ നെ​ൽ​കൃ​ഷി​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തും പാ​ത​യേ​രി, ക​ന്പം​പ​ടി, ക​ല്യാ​ണ​പേ​ട്ട ഏ​രി, പു​ള​യ​ന്പാ​ല​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ളം നി​റ​യ്ക്കു​ന്ന​തി​നു ഇ​തു​മൂ​ലം ക​ഴി​യു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മൂ​ച്ചി​ക്കു​ന്ന് ന​രി​ചി​റ മേ​ഖ​ല ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ.​മ​ണി​ക​ണ്ഠ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ല്ലേ​പ്പി​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഡി.​ജ​യ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​രാ​ജ​ൻ, പി.​കൃ​ഷ്ണ​ൻ, വി.​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി വി.​ദേ​വ​ദാ​സ്- പ്ര​സി​ഡ​ന്‍റ്, സി.​രാ​ജേ​ഷ്- വൈ​സ് പ്ര​സി​ഡ​ന്‍റ്, ഷി​ബു- സെ​ക്ര​ട്ട​റി, സി.​രാ​ജേ​ഷ്, പി.​കൃ​ഷ്ണ​ൻ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എം.​ഇ​ബ്രാ​ഹിം, ആ​ർ.​മ​ണി​ക​ണ്ഠ​ൻ- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ടി.​വാ​സു- ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.