സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെര​ഞ്ഞെ​ടു​പ്പ് 25ന്
Sunday, September 15, 2019 10:55 PM IST
നെന്മാ​റ: സം​സ്ഥാ​ന​ത്തെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പാ​ർ​ല​മെ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പ് 25ന് ​ന​ട​ക്കും. 19ന് ​മൂ​ന്നു​വ​രെ​യാ​ണ് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം. പി​ൻ​വ​ലി​ക്കാ​നു​ള്ള​വ​രു​ടെ അ​പേ​ക്ഷ 23ന് 3​വ​രെ സ്വീ​ക​രി​ക്കും. 24ന് ​സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 25ന് ​രാ​വി​ലെ 11വ​രെ ഓ​രോ ക്ലാ​സി​ലും വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷം വോ​ട്ടെ​ണ്ണ​ലും ന​ട​ത്തും. തു​ട​ർ​ന്ന് 2.30മു​ത​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. സ്കൂ​ൾ പാ​ർ​ല​മെ​ന്‍റി​ന്‍റെ ആ​ദ്യ യോ​ഗം 30ന് ​ന​ട​ത്താ​നാ​ണ് ഉ​ത്ത​ര​വ്.​ഏ​കീ​ക​ര​ണ​ത്തി​നു ശേ​ഷം പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ(​ഡി.​ജി.​ഇ) ഉ​ത്ത​ര​വി​ൽ ന​ട​ക്കു​ന്ന ആ​ദ്യ തി​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. 1996ലെ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ഇ​ട​പെ​ട​ലി​ല്ലാ​തെ​യും സ​മാ​ധാ​ന​പ​ര​മാ​യും മാ​ത്ര​മാ​യി​രി​ക്ക​ണം തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ട​തെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.