ആ​ര്യ​ന്പാ​വ്-​നാ​ട്ടു​ക​ൽ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു
Wednesday, September 18, 2019 11:57 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ആ​ര്യ​ന്പാ​വ്-​നാ​ട്ടു​ക​ൽ റോ​ഡി​ൽ താ​ണാ​വു​വ​രെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന​തി​നാ​ൽ അ​പ​ക​ട​ഭീ​ഷ​ണി. ക​രി​ങ്ക​ല്ല​ത്താ​ണി മു​ത​ൽ നാ​ട്ടു​ക​ൽ​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് ന​ല്ല വേ​ഗ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത്. ഇ​വി​ട​ത്തെ റോ​ഡു​നി​ർ​മാ​ണം 90 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി.

നി​ർ​മാ​ണം പൂ​ർ​ണ​മാ​കാ​ത്ത റോ​ഡി​ലൂ​ടെ ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് ചീ​റി​പ്പാ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ റോ​ഡി​ൽ വേ​ഗ​ത ക്ര​മീ​ക​രി​ക്കു​ന്ന​തി​നു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ദ്യം തു​ട​ങ്ങി​യ​ത് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലാ​ണെ​ങ്കി​ലും പി​ന്നീ​ട് കാ​ല​താ​മ​സം നേ​രി​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നാ​ട്ടു​ക​ൽ ഭാ​ഗ​ത്ത് നി​ർ​മാ​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി. മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്ത് ഇ​പ്പോ​ഴും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.