ത​ണ​ൽ​മ​ര​ങ്ങ​ൾ ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി
Thursday, September 19, 2019 11:11 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ- പാ​ണ്ടി​ക്കാ​ട് സം​സ്ഥാ​ന​പാ​ത​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ത​ണ​ൽ​മ​ര​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി.
കാ​ട്ടു​കു​ള​ത്ത് സം​സ്ഥാ​ന​പാ​ത​യോ​ര​ത്തെ മ​രം സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഭീ​ക്ഷ​ണി​യാ​കു​ന്ന​താ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.
വേ​രു​ക​ൾ ഉ​ൾ​പ്പെ​ടെ ദ്ര​വി​ച്ച മ​രം ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. മ​ര​ത്തി​നു സ​മീ​പ​ത്താ​യി നി​ര​വ​ധി വീ​ടു​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ര​ത്തി​നു ചു​വ​ട്ടി​ലൂ​ടെ​യാ​ണ് കാ​ൽ​ന​ട​യാ​യും വാ​ഹ​ന​ങ്ങ​ളി​ലും പോ​കു​ന്ന​ത്.
മ​ര​ത്തി​നു തൊ​ട്ട​ടു​ത്താ​യി വൈ​ദ്യു​ത​ലൈ​നു​ക​ളു​മു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്പോ​ൾ സ​മീ​പ​വാ​സി​ക​ൾ ഭീ​തി​യോ​ടെ​യാ​ണ് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​ട​യ്ക്കി​ടെ സം​സ്ഥാ​ന​പാ​ത​യി​ലേ​ക്ക് മ​ര​ത്തി​ന്‍റെ ശാ​ഖ​ക​ൾ പൊ​ട്ടി​വീ​ഴു​ന്ന​തും പ​തി​വാ​ണ്.
ഒ​രു​മാ​സം​മു​ന്പ് പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ പ​ന​യം​പാ​ട​ത്ത് കാ​റി​നു മു​ക​ളി​ൽ മ​രം​വീ​ണു ഒ​രാ​ൾ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം ത​ണ​ൽ​മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.
ദി​നം​പ്ര​തി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്ക​വും അ​ടി​യി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​കു​ന്ന​തു​മാ​ണ് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്ന​ത്.
വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​നു​മു​ന്പ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു വീ​ഴാ​റാ​യ ത​ണ​ൽ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.