ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് ന​ട​ത്തി
Monday, October 14, 2019 11:28 PM IST
കോ​യ​ന്പ​ത്തൂ​ർ: സൂ​ലൂ​ർ ഏ​രോ കേ​ര​ള ക്ല​ബും ഡി​ഫ​ൽ​സ് കോ​ള​നി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് നോ​ർ​ക്ക ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പ് ന​ട​ത്തി. കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റി​നെ പ്ര​തി​നി​ധി​ക​രി​ച്ച് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ അ​നു പി.​ചാ​ക്കോ മു​ഖ്യാ​തി​ഥി​യാ​യി.
നോ​ർ​ക്ക​യു​ടെ ഉ​ദ്യേ​ശ​വും ആ​നു​കു​ല്യ​ങ്ങ​ളും എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്ന​തി​നെ​ക്കു​റി​ച്ചും പ്ര​വാ​സി ഇ​ൻ​ഷു​റ​ൻ​സ്, പ്ര​വാ​സി പെ​ൻ​ഷ​ൻ സ്കീം, ​പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യെ​ക്കു​റി​ച്ചും അ​വ​ർ പ്ര​സം​ഗി​ച്ചു.സൂ​ലൂ​ർ ഏ​രോ കേ​ര​ള ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ.​കെ.​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ടി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​ർ, സി​ടി​എം​എ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം സി.​വി.​സ​ണ്ണി, എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​നാ​യ​ർ, സൂ​ലൂ​ർ ഏ​രോ ക്ല​ബ് സെ​ക്ര​ട്ട​റി പ്രി​ൻ​സ​ണ്‍, കോ​വൈ​പു​തൂ​ർ മു​ര​ളി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.ഡി​ഫ​ൻ​സ് കോ​ള​നി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗം സൈ​നു​ദീ​ൻ ന​ന്ദി​പ​റ​ഞ്ഞു.