വ​ണ്ടി​ത്താ​വ​ളം നാ​ലു​മൊ​ക്ക് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്ക​ണം
Tuesday, October 15, 2019 10:58 PM IST
ചി​റ്റൂ​ർ: വ​ണ്ടി​ത്താ​വ​ളം നാ​ലു​മൊ​ക്ക് ജം​ഗ്്ഷ​നി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. കു​രു​ക്കു​മൂ​ലം വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ദീ​ർ​ഘ​നേ​രം അ​ക​പ്പെ​ടു​ന്ന​തി​നാ​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
സ്കൂ​ളി​നു​മു​ന്നി​ലും വി​ള​യോ​ടി തി​രി​വു​പാ​ത​യി​ലും ര​ണ്ടു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചി​രു​ന്നു. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്ത് മു​ൻ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​കെ.​പ​ത്മ​നാ​ഭ​നു​ണ്ണി ഇ​ട​പെ​ട്ട് ടൗ​ണി​ൽ ബ​സ് സ്റ്റോ​പ്പു​ക​ൾ നി​ർ​ത്തു​ന്ന​തി​നു മാ​റ്റം വ​രു​ത്തി​യി​രു​ന്നു.
ഇ​ത​നു​സ​രി​ച്ച് ബ​സു​ക​ൾ സ്കൂ​ളി​നു മു​ന്നി​ൽ​നി​ന്നും നൂ​റു​മീ​റ്റ​ർ അ​ക​ലെ മാ​റ്റി പു​നഃ​ക്ര​മീ​ക​ര​ണം ന​ട​ത്തി​യെ​ങ്കി​ലും ഒ​രു​പ​രി​ധി വ​രെ മാ​ത്ര​മേ ഗ​താ​ഗ​ത​ത​ട​സ​ത്തി​നു പ​രി​ഹാ​ര​മാ​യു​ള്ളു. നി​ല​വി​ൽ വീ​ണ്ടും സ്കു​ളി​നു​മു​ന്നി​ൽ റോ​ഡി​നി​വ​രു​ശ​ത്തും ബ​സു​ക​ൾ നി​ർ​ത്തി​യ​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കു പ​തിന്മ​ട​ങ്ങാ​യി.
ബ​സു​ക​ൾ വൈ​കി​യോ​ടു​ന്ന​തി​ന്‍റെ പേ​രി​ൽ ജീ​വ​ന​ക്കാ​ർ തെ​രു​വി​ൽ വ​ഴ​ക്കി​ടു​ന്ന​തും പ​തി​വു കാ​ഴ്ച​യാ​ണ്.
ഒ​രു​മാ​സം മു​ന്പ് പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ടൗ​ണി​ൽ​നി​ന്നും നൂ​റു​മീ​റ്റ​ർ അ​ക​ലെ ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രേ​യും ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​ൻ തു​ട​ങ്ങി​യി​ല്ല. പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ആ​ർ​ടി​ഒ, മീ​നാ​ക്ഷി​പു​രം പോ​ലീ​സ് സം​യു​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​ന് ന​ട​പ​ടി​യെ​ടുക്കാ​ൻ വൈ​കി​യാ​ൽ നി​ര​ത്തി​ൽ വീ​ണ്ടും ജീ​വ​ഹാ​നി ഉ​ണ്ടാ​വു​മെ​ന്ന് നാ​ട്ടു​കാ​ർ വ്യ​ക്ത​മാ​ക്കി.

അ​ധ്യാ​പ​ക​നെ​തി​രെ പോ​ക്സോ കേ​സ്
അ​യി​ലൂ​ർ: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ​തി​രെ പോ​ക്സോ കേ​സ്. നാ​ലാം ക്ലാ​സ്സ് വി​ദ്യ​ർ​ഥി​നി​യാ​യ 10 വ​യ​സ്സു​കാ​രി​യെ​യാ​ണ് പൂ​ജാ അ​വ​ധി​യ്ക്ക് മു​ന്പ് സ്കൂ​ളി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ച​താ​യി നെന്മാ​റ പോ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ച​ത്.​വി​ദ്യാ​ർ​ഥി​നി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി.