റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം: തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Monday, October 21, 2019 11:53 PM IST
കോ​യ​ന്പ​ത്തൂ​ർ: റെ​യി​ൽ​വേ​യി​ൽ ജോ​ലി​വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ത​ട്ടി​പ്പു​ന​ട​ത്തി​യ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തി​രു​നെ​ൽ​വേ​ലി വാ​സു​ദേ​വ​ന​ല്ലൂ​ർ ജ​ഗ​നാ​ഥ​നാ​ണ് (40) വൈ​ശ്യാ​ൾ​വീ​ഥി രാ​ജേ​ന്ദ്ര​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

രാ​ജേ​ന്ദ്ര​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​നാ​യി​രു​ന്ന ജ​ഗ​നാ​ഥ​ൻ ത​ന്‍റെ ഭാ​ര്യ​യ്ക്ക് റെ​യി​ൽ​വേ​യി​ലാ​ണ് ജോ​ലി​യെ​ന്നും ആ​ർ​ക്കെ​ങ്കി​ലും റെ​യി​ൽ​വേ​യി​ൽ ജോ​ലി​വേ​ണ​മെ​ങ്കി​ൽ പ​ണം ന​ല്കി​യാ​ൽ ത​ന്‍റെ ഭാ​ര്യ വ​ഴി ഏ​ർ​പ്പാ​ടാ​ക്കി ത​രാ​മെ​ന്നും ജ​ഗ​ന്നാ​ഥ​ൻ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ജേ​ന്ദ്ര​ൻ ത​ന്‍റെ ര​ണ്ടു പെ​ണ്‍​മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം പേ​ർ​ക്ക് ജോ​ലി ആ​വ​ശ്യ​പ്പെ​ട്ടു ഒ​രാ​ൾ​ക്ക് 2.20 ല​ക്ഷം രൂ​പ വീ​തം 22 ല​ക്ഷം രൂ​പ ന​ല്കി​യി​രു​ന്നു.

തു​ട​ർ​ന്ന് ട്രി​ച്ചി​യി​ൽ റെ​യി​ൽ​വേ​യി​ൽ ജോ​ലി നി​യ​മ​ന ഉ​ത്ത​ര​വു​ന​ല്കി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വു​മാ​യി ട്രി​ച്ചി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​ര​മ​റി​ഞ്ഞ​ത്.
ഇ​തേ തു​ട​ർ​ന്ന് കോ​യ​ന്പ​ത്തൂ​ർ ഡി​എ​സ് പി ​അ​ണ്ണാ​ദു​രൈ​യ്ക്ക് പ​രാ​തി ന​ല്കു​ക​യും പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ക​ട​യ​ന​ല്ലൂ​രി​ൽ പ​ച്ച​ക്ക​റി​ക്ക​ട ന​ട​ത്തി​യി​രു​ന്ന ജ​ഗ​നാ​ഥ​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.