മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷം
Tuesday, October 22, 2019 11:16 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ദേ​ശീ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് വ്യാ​പ​ക​മാ​കു​ന്ന​ത്. ദേ​ശീ​യ​പാ​ത വി​ക​സ​നം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ൽ​നി​ന്നും ര​ക്ഷ​നേ​ടാ​നാ​യി ചെ​റു​റോ​ഡു​ക​ളെ സ​മീ​പി​ച്ചാ​ലും വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പ​ടു​ന്ന​ത്. ദേ​ശീ​യ​പാ​ത ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്പോ​ഴും ന​ഗ​രം ക​ട​ന്നു​പോ​കു​ന്ന​ത് വ​ൻ ഗ​താ​ഗ​ത കു​രു​ക്കി​ലൂ​ടെ​യാ​ണ്. ഒ​രാ​ഴ്ച​യോ​ള​മാ​യി ന​ഗ​രം വ​ൻ​ഗ​താ​ഗ​ത പ്ര​തി​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്.
ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ​തും എ​ന്നാ​ൽ വീ​തി​ക്കു​റ​വു​ള്ള​തു​മാ​യ ആ​ൽ​ത്ത​റ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​ത്. ഇ​താ​ണ് ഗ​താ​ഗ​ത പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്ന​ത്. ഇ​തു​മൂ​ലം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള വ​ഴി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടാ​നാ​യി ന​ട​മാ​ളി​ക റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും വ​ൻ​പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്. ഓ​ട്ടോ​സ്റ്റാ​ൻ​ഡ് അ​ട​ക്ക​മു​ള​ള ഇ​വി​ടം മ​ണി​ക്കൂ​റു​ക​ൾ നീ​ളു​ന്ന ബ്ലോ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന​ത്. ഇ​വി​ടു​ത്തെ ഓ​ട്ടോ​സ്റ്റാ​ൻ​ഡ് മാ​റ്റ​ണ​മെ​ന്ന മു​റ​വി​ളി കാ​ല​ങ്ങ​ളാ​യി ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ കാ​ണാ​നാ​വ​ത്ത​ത് അ​ധി​കൃ​ത​രു​ടെ മു​ന്നി​ൽ വെ​ല്ലു​വി​ളി​യാ​കു​ക​യാ​ണ്.
മ​ണ്ണാ​ർ​ക്കാ​ടി​നു സ​മാ​ന്ത​ര​മാ​യ ന​ട​മാ​ളി​ക റോ​ഡി​ലൂ​ടെ ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വും സ​മീ​പ​ത്തെ ഓ​ട്ടോ​സ്റ്റാ​ൻ​ഡ് ഇ​തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​കു​രു​ക്ക് വ​ർ​ധി​പ്പി​ക്കു​വാ​ൻ കാ​ര​ണ​മാ​കു​ന്നു.
മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ക്കു​ന്പോ​ൾ ചെ​റി​യ​വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും എ​ല്ലാം ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കാ​റു​ള്ള​ത്. ഈ ​റോ​ഡി​ൽ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ഓ​ട്ടോ​സ്റ്റാ​ൻ​ഡ് കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി സു​ഖ​മാ​യി ക​ട​ന്നു പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് അ​വ​സാ​ന​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ് ഇ​വി​ടെ​നി​ന്ന് മാ​റ്റു​ക​യും സ്ഥ​ലം ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കി​നാ​യി ന​ല്കു​ക​യും വേ​ണ​മെ​ന്ന ആ​വ​ശ്യം വ്യാ​പ​ക​മാ​ണ്.