കോ​ഴി​യ​ങ്കം ന​ട​ത്തി​യ മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു
Sunday, November 17, 2019 11:09 PM IST
ചി​റ്റൂ​ർ: മൂ​ല​ത്ത​റ​യി​ൽ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കോ​ഴി​യ​ങ്കം ന​ട​ത്തി​യ മൂ​ന്നു​പേ​രെ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ണ്ണാ​മ​ട സ്വ​ദേ​ശി​ക​ളാ​യ ക​റു​പ്പ​സ്വാ​മി (28), ജ​യ​പ്ര​കാ​ശ് (28) വ​ള​വു​പാ​ലം ക​ണ്ണ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത് ചൂ​തു​ക​ളി ന​ട​ന്ന സ്ഥ​ല​ത്തു നി​ന്നും 800 രൂ​പ​യും മൂ​ന്നു കൊ​ത്തു കോ​ഴി​ക​ളും പി​ടി​ച്ചെ​ടു​ത്തു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ന് ​ക​ര​ടി​പ്പാ​റ​യി​ൽ വെ​ച്ചാ​ണ് സം​ഭ​വം. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സ്സെ​ടു​ത്തു ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. എ​സ്ഐ ആ​ദം​ഖാ​ൻ, സി​പി​ഒ മാ​രാ​യ അ​നു, അ​ഫ്സ​ൽ , സ​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കോ​ഴി​യ​ങ്കം ന​ട​ത്തി​യ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.
ഞാ​യ​റാ​ഴ്ചയും മ​റ്റും സ​ർ​ക്കാ​ർ ഒ​ഴി​വു ദി​വ​സ​ങ്ങ​ളി​ൽ സ്ഥ​ലത്ത് ​പ​തി​വാ​യി കോ​ഴി​യ​ങ്കം ന​ട​ത്തു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് മി​ന്ന​ൽ റെ​യ്ഡ് ന​ട​ന്ന​ത്.

കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​

പാ​ല​ക്കാ​ട്: പോ​ലീ​സ് (ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ) വ​കു​പ്പി​ലെ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ (കാ​റ്റ​ഗ​റി ന​ന്പ​ർ 104/17) ത​സ്തി​ക​യി​ലേ​ക്കു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കു​ള്ള ശാ​രീ​രി​ക അ​ള​വെ​ടു​പ്പും കാ​യി​ക​ക്ഷ​മ​താ പ​രീ​ക്ഷ​യും 20, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
അ​റി​യി​പ്പ് ല​ഭി​ച്ച​വ​ർ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റും അ​സ്സ​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ, മ​റ്റ് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും സ​ഹി​തം മു​ട്ടി​ക്കു​ള​ങ്ങ​ര കെ.​എ.​പി ബ​റ്റാ​ലി​യ​ൻ പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ അ​ന്നേ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റി​ന് എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ പിഎ​സ് സി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.