അ​ന്പാ​ട്ടു​പാ​ള​യം-​അ​ണ​പ്പാ​ടം റോ​ഡ് ത​ക​ർ​ന്നു; ന​വീ​ക​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം
Tuesday, November 19, 2019 11:34 PM IST
ചി​റ്റൂ​ർ: അ​ന്പാ​ട്ടു​പാ​ള​യം-അ​ണ​പ്പാ​ടം റോ​ഡ് ത​ക​ർ​ന്നു ഗ​ർ​ത്ത​ങ്ങ​ൾ രൂ​പം​കൊ​ണ്ട​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​യി. ആ​യി​ര​ത്തി​ൽ ക​ടു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ഠി​ക്കു​ന്ന വി​ജ​യ​മാ​താ കോ​ണ്‍​വെ​ന്‍റ് സ്കൂ​ൾ ഈ ​റോ​ഡ​രി​കി​ലാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി സ്കൂ​ളി​ലേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും മ​റ്റും കേ​ടാ​കു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​ണ്.

കൂ​മ​ൻ​കാ​ട്, ആ​റ്റാം​ചേ​രി, അ​ണ​പ്പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ചി​റ്റൂ​രി​ലേ​ക്കു​ള്ള പ്ര​ധാ​ന​പാ​ത​യാ​ണി​ത്. രാ​ത്രി ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഗ​ർ​ത്ത​ങ്ങ​ളി​ൽ ഇ​ടി​ച്ചി​റ​ങ്ങി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം റോ​ഡ് ന​വീ​ക​രി​ച്ച് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.