ന​ഗ​ര​സ​ഭ എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് നി​ർ​മാ​ണ​ത്തി​ന് റെ​ഡ് സി​ഗ്ന​ൽ
Tuesday, December 3, 2019 11:08 PM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് നി​ർ​മാ​ണ​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റെ​ഡ് സി​ഗ്ന​ൽ. ന​ഗ​ര​സ​ഭ​യു​ടെ ആ​വ​ശ്യം നി​രാ​ക​രി​ച്ച​തോ​ടെ സ്വ​ന്തം സ്ഥ​ല​ത്ത് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ മു​ന്നോ​ട്ട്. ക​ണ്ണി​യം​ന്പു​റ​ത്തും തോ​ട്ട​ക്ക​ര​യി​ലു​മാ​ണ് എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്നോ​ട് സ്ഥ​ലം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ റോ​ഡ​രി​കു​ക​ളി​ൽ സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ ഇ​തു​മൂ​ലം സാ​ധ്യ​ത​യു​ണ്ടെ​ന്നും ഭാ​വി​യി​ൽ റോ​ഡ് വി​ക​സ​നം ഉ​ണ്ടാ​വു​ന്ന ഘ​ട്ട​ത്തി​ൽ യൂ​ണി​റ്റു​ക​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ ആ​വ​ശ്യം നി​രാ​ക​രി​ച്ച​ത്.
എ​ന്നാ​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്ഥ​ലം അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ന​ഗ​ര​സ​ഭ​യു​ടെ സ്ഥ​ല​ത്ത് എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് നി​ർ​മാ​ണം ന​ട​ത്തു​മെ​ന്ന് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​ള്ള എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റ് നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ന​ഗ​ര​സ​ഭ ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ന​ഗ​ര​സ​ഭ രേ​ഖാ​മൂ​ലം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നീ​യ​റെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് പൂ​ർ​ണ​മാ​യും ത​ള്ളു​ക​യാ​യി​രു​ന്നു.
ന​ഗ​ര​സ​ഭ​യി​ൽ ഏ​റ്റ​വു​മ​ധി​കം മാ​ലി​ന്യ​പ്ര​ശ്നം നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് ക​ണ്ണി​യം​പു​റ​വും കോ​ട്ട​ക്ക​ട​വ് തോ​ട്ട​ക്ക​ര​യും. ര​ണ്ടി​ട​ത്തും മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് ക​ണ്ടെ​ത്താ​ൻ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ ത​കൃ​തി​യാ​യി മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭാ പ​രി​ധി​ക്കു​ള്ളി​ൽ ആ​കെ അ​ഞ്ച് യൂ​ണി​റ്റാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. ഒ​രു​വ​ർ​ഷം മു​ന്പ് ക​യ​റ​ന്പാ​റ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ എ​യ​റോ​ബി​ക് യൂ​ണി​റ്റി​ന് പു​റ​മേ മാ​ർ​ക്ക​റ്റ് കോം​പ്ല​ക്സ്, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം, എ​ന്നി​വി​ട​ങ്ങ​ളി​ലെ യൂ​ണി​റ്റു​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു. ഈ ​മൂ​ന്ന് ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​ക​ളും ഉ​ള്ള​ത് ന​ഗ​ര​സ​ഭ​യു​ടെ ത​ന്നെ റോ​ഡ​രി​കി​ലും സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ്.
പ​ദ്ധ​തി​യി​ൽ മ​റ്റ് ര​ണ്ടി​ട​ങ്ങ​ളി​ൽ യൂ​ണി​റ്റ് തു​ട​ങ്ങാ​ൻ സ്ഥ​ല​മി​ല്ല. ഈ ​സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ട് പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം ആ​വ​ശ്യ​പ്പെ​ട്ട​ത്. 16 ല​ക്ഷം ചെ​ല​വി​ലാ​ണ് യൂ​ണി​റ്റ് നി​ർ​മി​ക്കു​ന്ന​ത്. മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്. പ​ദ്ധ​തി യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തോ​ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ങ്ങും. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ ന​ഗ​ര​സ​ഭ സ്വീ​ക​രി​ക്കു​ന്നി​ല്ല.
അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ ശേ​ഖ​രി​ക്കു​ന്ന​ത്. ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ങ്ങ​ളി​ൽ ത​ന്നെ സം​സ്ക​രി​ക്ക​ണ​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ചെ​റി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​യ​റോ​ബി​ക് ക​ന്പോ​സ്റ്റ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.