അ​ങ്ക​ണ​വാ​ടി​ക​ളി​ലെ അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി ക​ട​ലാ​സി​ൽ ഒ​തു​ങ്ങി
Friday, December 6, 2019 12:58 AM IST
പാലക്കാട്: സം​സ്ഥാ​ന​ത്താ​ക​മാ​ന​മു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കാ​നി​രു​ന്ന അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു. ഗ​ർ​ഭി​ണി​ക​ളി​ലും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രി​ലും കു​ട്ടി​ക​ളി​ലും വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്ന വി​റ്റാ​മി​ൻ, ധാ​തു​ല​വ​ണ​ങ്ങ​ളു​ടെ കു​റ​വും വി​ള​ർ​ച്ചാ​രോ​ഗ​ങ്ങ​ളും പ​രി​ഹ​രി​ക്കാ​നാ​ണ് അ​ങ്ക​ണ​വാ​ടി​ക​ൾ കേ​ന്ദ്ര​മാ​ക്കി അ​ടു​ക്ക​ള​ത്തോ​ട്ടം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.
പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ് ഒ​രു​വ​ർ​ഷ​മാ​യി​ട്ടും മി​ക്ക അ​ങ്ക​ണ​വാ​ടി​ക​ളി​ലും ഇ​ത്ത​രം പ​ദ്ധ​തി​യെ​പ്പ​റ്റി കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത​താ​ണ് പ​രി​താ​പ​ക​രം. അ​ങ്ക​ണ​വാ​ടി​ക​ളി​ലെ കോ​ന്പൗ​ണ്ടി​ൽ മു​രി​ങ്ങ, പേ​ര​യ്ക്ക, ചീ​ര, നെ​ല്ലി​ക്ക, നാ​ര​ങ്ങ എ​ന്നീ ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും ഇ​വ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലു​ള്ള ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും ന​ല്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.
എ​ന്നാ​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം സം​സ്ഥാ​ന ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​റ​ക്കി​യ ഉ​ത്ത​ര​വ് സം​സ്ഥാ​ന​ത്താ​ക​മാ​ന​മു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ പ്രാ​വ​ർ​ത്തി​ക​മാ​യി​ല്ല.
മി​ക്ക ജി​ല്ല​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​ത​ന്നെ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ലും ഒ​റ്റ​മു​റി​ക​ളി​ലും പ​രാ​ധീ​ന​ത​ക​ൾ​ക്കു ന​ടു​വി​ലു​മാ​ണെ​ന്നി​രി​ക്കെ ഈ ​പ​ദ്ധ​തി​യോ​ടു യോ​ജി​ക്കാ​ൻ അ​ങ്ക​ണ​വാ​ടി ന​ട​ത്തി​പ്പു​കാ​ർ​ക്ക് സാ​ധ്യ​മ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.
സം​സ്ഥാ​ന​ത്താ​ക​മാ​ന​മാ​യി അ​നു​പൂ​ര​ക പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ വി​ള​ർ​ച്ചാ​രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ട്ട​ത്. എ​ന്നാ​ൽ കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ർ എ​ന്നി​വ​രെ​ല്ലാം മേ​ൽ​പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണെ​ന്നി​രി​ക്കെ അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി​യാ​ക​ട്ടെ സ്വ​പ്നം മാ​ത്ര​മാ​യി.
മാ​ത്ര​മ​ല്ല പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന പ​ച്ച​ക്ക​റി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ തോ​ട്ട​ങ്ങ​ളും അ​ങ്ക​ണ​വാ​ടി പ​രി​സ​ര​ത്ത് ഉ​ണ്ടാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ട​പ്പി​ലാ​യി​ല്ല. അ​യേ​ണ്‍, വി​റ്റ​മി​ൻ എ​ന്നി​വ ധാ​രാ​ള​മ​ട​ങ്ങി​യ ചീ​ര, പേ​ര​ക്ക, നെ​ല്ലി​ക്ക, മു​രി​ങ്ങ എ​ന്നി​വ ക​ഴി​ക്കു​ന്ന​തി​ലൂ​ടെ വി​ള​ർ​ച്ച, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് എ​ന്നി​വ പ​രി​ഹ​രി​ക്ക​പ്പെ​ടു​ക​യും ഭ​ക്ഷ​ണ​ക്ര​മ​വി​ര​സ്ത ഒ​ഴി​വാ​ക്കാ​നാ​വു​ക​യും ചെ​യ്യു​ന്ന​തി​നാ​ലാ​ണ് പ​ദ്ധ​തി​യെ പ്രോ​ത്സാ​ഹി​പ്പി​ച്ച​ത്.
പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം അ​ത​തു ജി​ല്ല​ക​ളി​ലെ സി​ഡി​പി​ഒ​മാ​ർ, സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ എ​ന്നി​വ​ർ അ​ങ്ക​ണ​വാ​ടി​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കാ​നും എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളി​ലും അ​ടു​ക്ക​ള​ത്തോ​ട്ട​മു​ണ്ടെ​ന്ന​് വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.
കൂ​ടാ​തെ മി​ക​ച്ച അ​ടു​ക്ക​ള​ത്തോ​ട്ടം നി​ർ​മി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി​ക​ളി​ലെ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കും ഹെ​ൽ​പ്പ​ർ​മാ​ർ​ക്കും അ​വാ​ർ​ഡും ന​ല്കുമെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞെ​ങ്കി​ലും പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ഒ​രു വ​ർ​ഷ​മാ​വു​ന്പോ​ഴും സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ളി​ൽ അ​ടു​ക്ക​ള​ത്തോ​ട്ടം പോ​യി​ട്ട് അ​ടി​സ്ഥാ​ന സൗ​ക​ര്യം പോ​ലു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.