വ​ന​വി​ഭ​വ​ശേ​ഖ​ര​ണം മു​ട​ങ്ങി; ആ​ദി​വാ​സി​ക​ളു​ടെ ജീ​വി​തം വ​ഴി​മു​ട്ടി
Tuesday, December 10, 2019 12:51 AM IST
അ​ഗ​ളി: ആ​ദി​വാ​സി​ക​ളു​ടെ പ​ര​ന്പ​രാ​ഗ​ത ധ​ന​സ​ന്പാ​ദ​ന മാ​ർ​ഗ​മാ​യ വ​ന​വി​ഭ​വ ശേ​ഖ​ര​ണം അ​ട്ട​പ്പാ​ടി​യി​ൽ വ​ഴി​മു​ട്ടി. ഇ​തേ​തു​ട​ർ​ന്ന് പ്രാ​ക്ത​ന ഗോ​ത്ര​വി​ഭാ​ഗ​മാ​യ കു​റു​ന്പ​ർ അ​ട​ക്കം ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​ർ നി​ത്യ​ജീ​വി​ത​ത്തി​ന് വ​ഴി​മു​ട്ടു​ന്ന സ്ഥി​തി​യി​ലാ​യി. നൂ​റ്റാ​ണ്ടു​ക​ളാ​യി ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളു​ടെ മു​ഖ്യ​വ​രു​മാ​ന​മാ​ർ​മ​മാ​ണ് വ​ന​ത്തി​ൽ​നി​ന്നും തേ​ൻ, ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ ത​ടി​യേ​ത​ര ചെ​റു​കി​ട വ​ന​വി​ഭ​വ​ങ്ങ​ളു​ടെ ശേ​ഖ​ര​ണം.
വ​ന​മേ​ഖ​ല​യി​ൽ​നി​ന്നും വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തി​ന് വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വ​നം​വ​കു​പ്പ് പ്ര​ത്യേ​കാ​നു​മ​തി ന​ല്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ ഇ​രു​പ​തോ​ളം പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി​യാ​ണ് ആ​ദി​വാ​സി​ക​ൾ വ​ന​മേ​ഖ​ല​യി​ൽ​നി​ന്നും ശേ​ഖ​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന വ​ന​ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ഓ​രോ​വ​ർ​ഷ​വും സ​ർ​ക്കാ​ർ ഇ​തി​നാ​യു​ള്ള അ​നു​മ​തി പു​തു​ക്കി ന​ല്കു​ക​യാ​ണ് പ​തി​വ്.
ഇ​ത്ത​ര​ത്തി​ൽ പു​തു​ക്കി ന​ല്കി​യ അ​നു​മ​തി​യി​ൽ അ​ട്ട​പ്പാ​ടി​യി​ൽ നി​ല​വി​ൽ പ്ര​വൃ​ത്തി​ച്ചു​വ​രു​ന്ന പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ ഏ​രി​യ മാ​റി​യ​തോ​ടെ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ വ​ന​വി​ഭ​വ ശേ​ഖ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. നി​ല​വി​ൽ മൂ​ന്നു പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി​യാ​ണ് അ​ട്ട​പ്പാ​ടി​യി​ൽ ആ​ദി​വാ​സി​ക​ളി​ൽ​നി​ന്ന് വ​ന​വി​ഭ​വ ശേ​ഖ​ര​ണം ന​ട​ത്തി വ​രു​ന്ന​ത്. ചി​ണ്ട​ക്കി​യി​ലെ കു​റും​ബ പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ​സം​ഘ​വും ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ത്ത​റ പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ​വും ഷോ​ള​യൂ​ർ പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഷോ​ള​യൂ​ർ പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ​സം​ഘ​വു​മാ​ണ് ഈ ​മൂ​ന്നു സം​ഘ​ങ്ങ​ൾ
ഷോ​ള​യൂ​ർ സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന് മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യും കോ​ട്ട​ത്ത​റ സം​ഘ​ത്തി​ന് കു​റും​ബ മേ​ഖ​ല​യാ​യ പു​തൂ​ർ പ​ഞ്ചാ​യ​ത്തും കു​റും​ബ സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന് ഭ​വാ​നി റേ​ഞ്ചു​മാ​ണ് നി​ല​വി​ലെ ഉ​ത്ത​ര​വു​പ്ര​കാ​രം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഭ​വാ​നി റേ​ഞ്ച് സൈ​ല​ന്‍റു​വാ​ലി​യു​ടെ ക​രു​ത​ൽ മേ​ഖ​ല​യാ​ണ്. ഇ​വി​ടെ​നി​ന്നും വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മു​ണ്ട്. നി​ല​വി​ലെ ഉ​ത്ത​ര​വു​പ്ര​കാ​രം വ​ന​വി​ഭ​വ ശേ​ഖ​ര​ണം പ്രാ​യോ​ഗി​ക​മ​ല്ലാ​തെ വ​ന്ന​തോ​ടെ​യാ​ണ് ആ​ദി​വാ​സി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.
സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന സ​ഹ​ക​ര​ണ ഫെ​ഡ​റേ​ഷ​നു കീ​ഴി​ലാ​ണ് പ​ട്ടി​ക​വ​ർ​ഗ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ന ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. വ​നം​വ​കു​പ്പി​ന്‍റെ നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​ണ് ഫെ​ഡ​റേ​ഷ​ൻ.
ഫെ​ഡ​റേ​ഷ​ന്‍റെ അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ർ​ഷം​തോ​റും വ​നം​വ​കു​പ്പ് സം​ഘ​ങ്ങ​ൾ​ക്ക് റേ​ഞ്ച് അ​നു​വ​ദി​ച്ചു ന​ല്കു​ന്ന​ത്. ഫെ​ഡ​റേ​ഷ​ൻ ന​ല്കി​യ അ​പേ​ക്ഷ​യി​ലു​ണ്ടാ​യ പി​ഴ​വാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ള്ള​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
പ്ര​ശ്ന​പ​രി​ഹാ​രം ഉ​ട​നേ ഉ​ണ്ടാ​യി​ല്ല​ങ്കി​ൽ വി​ദൂ​ര ഉൗ​രു​ക​ളി​ലെ ആ​ദി​വാ​സ​ിക​ൾ ക​ടു​ത്ത പ​ട്ടി​ണി​യെ നേ​രി​ടേ​ണ്ടി​വ​രും.