ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം ഇന്നു മുതൽ
Friday, December 13, 2019 12:23 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്നു​മു​ത​ൽ 15 വ​രെ തി​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം മു​ണ്ടൂ​ർ ക​ഐ​വി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 14ന് ​രാ​വി​ലെ 10ന് ​മ​ന്ത്രി എ.​കെ.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്കാ​ട് ബ്ലോ​ക്കി​നു കീ​ഴി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.

മു​ട്ടി​ക്കു​ള​ങ്ങ​ര ക​ഐ​പി ബ​റ്റാ​ലി​യ​ൻ ക്യാ​ന്പി​ൽ ഇ​ന്ന് തു​ട​ങ്ങു​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​ണ് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്. ഗെ​യിം​സ് ഇ​ന​ങ്ങ​ളാ​ണ് മു​ട്ടി​ക്കു​ള​ങ്ങ​ര ക്യാ​ന്പി​ൽ ന​ട​ത്തു​ക. കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ള​രി, ആ​ർ​ച്ച​റി മ​ത്സ​ര​ങ്ങ​ൾ പാ​ല​ക്കാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും ക്രി​ക്ക​റ്റ് സി​ബി​ക​ഐം​എ​ച്ച് എ​സ് പു​തു​പ്പ​രി​യാ​ര​ത്തും ന​ട​ക്കും. നീ​ന്ത​ൽ​മ​ത്സ​ര​ങ്ങ​ൾ പ​ല്ല​ശ​ന ന​രി​ക്കു​ള​ത്താ​യി​രി​ക്കും ന​ട​ത്തു​ക.

അ​ത്ല​റ്റി​ക്മ​ത്സ​ര​ങ്ങ​ൾ പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ന​ട​ക്കും. ക​ലാ​മ​ത്സ​ര​ങ്ങ​ൾ മു​ണ്ടൂ​ർ ക​ഐ​വി ഓ​ഡി​റ്റോ​റി​യം, മു​ണ്ടൂ​ർ ജി​എ​ൽ​പി സ്കൂ​ൾ, മു​ണ്ടൂ​ർ ഹൈ​സ്കൂ​ൾ, മു​ണ്ടൂ​ർ സ​ർ​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കും.

ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ്ര​മീ​ള ശ​ശി​ധ​ര​ൻ, പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി.​ബി​ന്ദു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കേ​ര​ളോ​ൽ​സ​വം സ​മാ​പ​ന​സ​മ്മേ​ള​നം കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.