സു​ഭാ​ഷ് വാ​സു​വി​നെ​തി​രേ എ​സ്എ​ൻ​ഡി​പി ജി​ല്ലാ യൂ​ണി​യ​ൻ
Saturday, January 18, 2020 12:29 AM IST
തൃ​ശൂ​ർ: സെ​ൻ​കു​മാ​ർ എ​സ്എ​ൻ​ഡി​പി​ക്കു വേ​ണ്ടി വെ​യി​ൽ കൊ​ണ്ടി​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ടുത​ന്നെ യോ​ഗ​ത്തെ​ക്കു​റി​ച്ചു അ​ഭി​പ്രാ​യം പ​റ​യാ​ൻ അ​ർ​ഹ​ന​ല്ലെ​ന്നും എ​സ്എ​ൻ​ഡി​പി തൃ​ശൂ​ർ ജി​ല്ലാ യൂ​ണി​യ​ൻ. മാ​വേ​ലി​ക്ക​ര യൂ​ണി​യ​ൻ മു​ൻ ഭാ​ര​വാ​ഹി സു​ഭാ​ഷ് വാ​സു​വി​നെ​തി​രേ സം​ഘ​ട​നാ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ലെ 15 എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ സം​യു​ക്ത പ്ര​തി​ഷേ​ധ യോ​ഗ​ത്തി​നുശേ​ഷം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു നേ​താ​ക്ക​ൾ.
ക​ഴി​ഞ്ഞദി​വ​സം ടി.​പി. സെ​ൻ​കു​മാ​റും സു​ഭാ​ഷ് വാ​സു​വും ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ​ക്കെ​തി​രേ​യാ​ണ് തൃ​ശൂ​രി​ൽ യോ​ഗം ചേ​ർ​ന്ന​ത്. സെ​ൻ​കു​മാ​ർ മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നി​ല്ല. സു​ഭാ​ഷ് വാ​സു ഏ​റെ​ക്കാ​ലം സം​ഘ​ട​നയു​ടെ നേ​താ​വാ​യി​രു​ന്ന​യാ​ളാ​ണ്. അ​ന്നൊ​ന്നും ഇ​ല്ലാ​തി​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തി​നു പി​ന്നി​ലെ യാ​ഥാ​ർ​ഥ്യം സം​ഘ​ട​നാ​പ​ര​മാ​യി അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്ത​ണം. ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാം കൈ​ക്ക​ലാ​ക്കി​യശേ​ഷം പ്ര​സ്ഥാ​ന​ത്തെ ത​ള്ളി​പ്പ​റ​യു​ന്ന​വ​രെ ജ​നം തി​രി​ച്ച​റി​യും. സു​ഭാ​ഷ് വാ​സു​വി​നെ​തി​രേ യോ​ഗം പ്ര​മേ​യ​വും പാ​സാ​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
എ​സ്എ​ൻ​ഡി​പി എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും എ​സ്എ​ൻ ട്ര​സ്റ്റി​ന്‍റെ​യും എ​സ്എ​ൻ​ഡി​പി​യു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​തു മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലേ​തു പോ​ലെത​ന്നെ​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.