പി​ഞ്ചു​കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ഒ​ളി​ച്ചോ​ടി​യ യു​വ​തി​യെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​ൻ മു​ങ്ങി
Saturday, January 25, 2020 12:52 AM IST
ഒ​റ്റ​പ്പാ​ലം: മി​സ്ഡ് കോ​ൾ പ്ര​ണ​യ​ത്തെ തു​ട​ർ​ന്നു പി​ഞ്ചു​കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി​യെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​ൻ മു​ങ്ങി. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ​യാ​ണ് കാ​ര്യം ക​ണ്ട​ശേ​ഷം കാ​മു​ക​ൻ ഒ​ഴി​വാ​ക്കി​യ​ത്.
അ​വി​ചാ​രി​ത​മാ​യി മൊ​ബൈ​ലി​ലേ​ക്ക് വ​ന്ന മി​സ്ഡ് കോ​ളാ​ണ് ഒ​റ്റ​പ്പാ​ലം ക​ണ്ണി​യം​പു​റം സ്വ​ദേ​ശി​യാ​യ യു​വ​തി​യേ​യും തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും അ​ടു​പ്പി​ച്ച​ത്. ഭ​ർ​ത്താ​വു​മാ​യി സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​തെ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി​ക്ക് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്കി​യാ​ണ് കാ​മു​ക​ൻ വീ​ട്ടി​ൽ​നി​ന്നും കൊ​ണ്ടു​പോ​യ​ത്. അ​ഞ്ച്, നാ​ല് വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള ര​ണ്ടു​മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചാ​ണ് യു​വ​തി ഒ​ളി​ച്ചോ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നി​ല​ധി​കം ദി​വ​സം ഒ​രു​മി​ച്ചു താ​മ​സി​ച്ച​ശേ​ഷം യു​വ​തി അ​യ​ച്ച മെ​സേ​ജു​ക​ളും ഫോ​ട്ടോ​ക​ളും ഡി​ലീ​റ്റ് ചെ​യ്ത​ശേ​ഷം യു​വ​തി​യെ പാ​ല​ക്കാ​ട് കൊ​ണ്ടു​വ​ന്നു വി​ടു​ക​യും തു​ട​ർ​ന്നു മു​ങ്ങു​ക​യു​യാ​യി​രു​ന്നു. യു​വ​തി ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ന് മൊ​ഴി​ന​ല്കി.
യു​വ​തി​യെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നു പ​രാ​തി ന​ല്കി കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​വ​രു​ടെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.
ഇ​തി​നി​ട​യി​ലാ​ണ് കു​ടു​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​യ കാ​മു​ക​ൻ യു​വ​തി​യെ പാ​ല​ക്കാ​ട് കൊ​ണ്ടു​വ​ന്നു മു​ങ്ങി​യ​ത്. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞു.
പോ​ലീ​സ് ഒ​റ്റ​പ്പാ​ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് മൊ​ഴി​ന​ല്കി. ഇ​വ​രെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.