ത​ട്ട​ക​ദേ​ശ​ങ്ങ​ൾ ഒ​രു​ങ്ങി: മ​ച്ചാ​ട് മാ​മാ​ങ്കം​ ഇ​ന്ന്
Tuesday, February 18, 2020 12:46 AM IST
വ​ട​ക്കാ​ഞ്ചേ​രി: ച​രി​ത്ര പ്രി​ദ്ധ​മാ​യ മ​ച്ചാ​ട് മാ​മാ​ങ്കം ഇ​ന്ന് ആ​ഘോ​ഷി​ക്കും. ആ​ചാ​ര്യ വൈ​വി​ധ്യ​ങ്ങ​ൾ​ക്ക് പേ​രു​കേ​ട്ട മാ​മാ​ങ്ക​ത്തി​നു വി​ദേ​ശി​ക​ള​ട​ക്കം പ​തി​നാ​യി​ര​ങ്ങ​ൾ ഇ​ന്നു ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ചേ​രും.​ ത​ട്ട​ക​ദേ​ശ​ങ്ങ​ളാ​യ പാ​ർ​ളി​ക്കാ​ട്, മം​ഗ​ലം, വി​രു​പ്പാ​ക്ക, ക​രു​മ​ത്ര, മ​ണ​ലി​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി ചേ​രു​ന്ന ദേ​ശ​ക്കുതി​ര​ക​ളെ കു​മ​രംകി​ണ​റ്റും​ക​ര​ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ക്ഷേ​ത്രക്കുതി​ര​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ കാ​വി​ലേ​ക്കാ​നാ​യി​ക്കും.​
ഇ​തേ​സ​മ​യം മ​ണ​ലി​ത്ത​റ -പ​ഴ​യ​ന്നൂ​പ്പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ദേ​ശ​കു​തി​ര ക​ളോ​ടൊ​പ്പം​ കും​ഭ​കു​ടം എ​ത്തു​ന്ന​തോ​ടെ കാ​വും പ​രി​സ​ര​വും ജ​ന​നി​ബി​ഡ​മാ​കും. ഉ​ച്ച​ക്ക് ര​ണ്ടോ​ടെ കോ​ങ്ങാ​ട് മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 1001 വാ​ദ്യ​ക​ലാ ക​രന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന വാ​ദ്യ​വി​സ്മ​യ​ത്തി​നു തു​ട​ക്ക​മാ​കും.
തു​ട​ർ​ന്ന് കി​ഴ​കൂ​ട്ട് അ​നി​യ​ൻ​മാ​രാ​രു​ടെ പ്രാ​മാ​ണി​ക​ത്വ​ത്തി​ൽ മെ​ള​പ്പെ​രു​ക്കം. തു​ട​ർ​ന്ന് പ്ര​ശ​സ്ത​മാ​യ കു​തി​ര​ക​ളി​യും തു​ട​ർ​ന്ന്ചൈ​നീ​സ് ഡി​ജി​റ്റ​ൽ വെ​ടി​ക്കെ​ട്ടും ന​ട​ക്കും. ഇ​തി​നു ശേ​ഷം പ​ര​ന്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളും കൊ​ണ്ടെ​ത്തു​ന്ന​ഹ​രി​ജ​ൻ വേ​ല​യും തു​ട​ർ​ന്ന് ക​വി​ലെ​ത്തും.
രാ​ത്രി എ​ട്ടി​ന് താ​യ​ന്പ​ക, കേ​ളി, കൊ​ന്പു​പ​റ്റ്, കു​ഴ​ൽ​പ​റ്റ്, എ​ന്നി​വ​യ്ക്കു ശേ​ഷം മെ​ഗാ​ഷോ- ഗാ​ന​മേ​ള ന​ട​ക്കും. രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​യി മാ​മാ​ങ്ക​ച​ട​ങ്ങു​ക​ൾ ആ​വ​ർ​ത്തി​ക്കും. തു​ട​ർ​ന്ന് രാ​വി​ലെ 7. ന് ​മേ​ളം, 10.ന് ​കു​തി​ര​ക​ളി, പൂ​ത​ൻ, തി​റ, ഹ​രി​ജ​ൻ വേ​ല​യ്ക്കു ശേ​ഷം കൂ​ട്ട​വെ​ടി​യോ​ടെ​മാ​മാ​ങ്ക​ത്തി​നു തി​ര​ശീ​ല​വീ​ഴും.