ക​ണ്ടെ​യ്ന​ർ ലോ​റി എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടേ​ത്
Friday, February 21, 2020 3:20 AM IST
കൊ​​​ച്ചി: കോ​​​യ​​​ന്പ​​​ത്തൂ​​​ർ അ​​​വി​​​നാ​​​ശി​​​യി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കി​​​യ ക​​​ണ്ടെ​​​യ്ന​​​ർ ലോ​​​റി എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​യു​​​ടേ​​​ത്. ക​​​ട​​​വ​​​ന്ത്ര​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കോ​​​സ്റ്റ ഷി​​​പ്പിം​​​ഗ് ക​​​ന്പ​​​നി​​​യു​​​ടേ​​​താ​​​ണ് ലോ​​​റി. വ​​​ല്ലാ​​​ർ​​​പാ​​​ടം ടെ​​​ർ​​​മി​​​ന​​​ലി​​​ൽ​​​നി​​​ന്നു ടൈ​​​ൽ നി​​​റ​​​ച്ച ക​​​ണ്ടെ​​​യ്ന​​​റു​​​മാ​​​യി പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ലോ​​​റി അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

ഒ​​​രു വ​​​ർ​​​ഷം മു​​​ന്പ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​പ്പെ​​​ട്ട പു​​​തി​​​യ ലോ​​​റി​​​യാ​​​ണി​​​ത്. അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ക​​​ട​​​വ​​​ന്ത്ര ജ​​​വ​​​ഹ​​​ർ​​​ന​​​ഗ​​​റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഓ​​​ഫീ​​​സി​​​ലെ ആ​​​രും ത​​​യാ​​​റാ​​​യി​​​ല്ല. പ്ര​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യി​​​ൽ ഉ​​​ള്ള ആ​​​ളു​​​ക​​​ൾ ആ​​​രും സ്ഥ​​​ല​​​ത്തി​​​ല്ലെ​​​ന്നാ​​​ണ് ഓ​​​ഫീ​​​സി​​​ലു​​​ള്ള​​​വ​​​ർ അ​​​റി​​​യി​​​ച്ച​​​ത്.