തമിഴ്നാട്ടിൽ നിന്നും അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് മ​ദ്യം ക​ട​ത്ത​ൽ നാ​ൽ​ക്കാ​ലി​ക​ളെ ഉ​പ​യോ​ഗി​ച്ച്
Sunday, April 5, 2020 11:24 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ മ​ദ്യ​ക്ഷാ​മം നേ​രി​ട്ട​തോ​ടെ നാ​ൽ​ക്കാ​ലി​ക​ളെ ഉ​പ​യോ​ഗി​ച്ചും ത​മി​ഴ് നാ​ട്ടി​ൽ​നി​ന്ന് മ​ദ്യ​ക്ക​ട​ത്ത്.
മേ​യാ​ൻ വി​ടു​ന്ന ആ​ടു​ക​ളു​ടെ ദേ​ഹ​ത്തു മ​ദ്യ​ക്കു​പ്പി​ക​ൾ കെ​ട്ടി​വ​ച്ചാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് മ​ദ്യ​മെ​ത്തി​ക്കു​ന്ന​ത്. സ​ന്ധ്യ​യോ​ടെ മ​ട​ങ്ങി​യെ​ത്തു​ന്ന ആ​ട്ടി​ൻ പ​റ്റ​ങ്ങ​ളെ അ​ധി​ക​മാ​രും ശ്ര​ദ്ധി​ക്കാ​റു​മി​ല്ല.
ഇ​തി​ലൂ​ടെ ആ​ട് മേ​യ്ക്കു​ന്ന​വ​ർ​ക്കും ചെ​റി​യൊ​രു വി​ഹി​തം​കി​ട്ടും.
ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ൽ നി​ന്ന് അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് ക​ട​ക്കാ​ൻ വി​ജ​ന​വും വി​ശാ​ല​വു​മാ​യ നി​ര​വ​ധി ഉൗ​ടു​വ​ഴി​ക​ളു​ണ്ട്.
അ​തി​ർ​ത്തി മേ​ഖ​ല​ക​ൾ അ​ധി​ക​വും ആ​ടു​മാ​ടു​ക​ളു​ടെ മേ​ച്ചി​ൽ പു​റ​ങ്ങ​ളാ​ണ്.
കേ​ര​ള- ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളെ വേ​ർ​തി​രി​ക്കു​ന്ന കൊ​ടു​ങ്ക​ര​പ്പ​ള്ള​ത്തി​ലൂ​ടെ ക​ള്ള​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന അ​ന​ധി​കൃ​ത പാ​ത​ക​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് കേ​ര​ള പോ​ലീ​സ് അ​ട​ച്ചി​രു​ന്നു.​
കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ വ​രെ നി​രീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള മ​ദ്യ മ​യ​ക്കു​മ​രു​ന്ന് ക​ള്ള​ക്ക​ട​ത്തു ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട് .
ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചാ​രാ​യ​വും ക​ഞ്ചാ​വും ക​ട​ത്താ​ൻ മാ​ഫി​യ സം​ഘം കാ​ലി​ക​ളെ ക​രു​വാ​ക്കി യി​രി​ക്കു​ന്ന​ത്.
അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ ഷാ​ഡോ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണി​പ്പോ​ൾ.