സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ജൈ​വ അ​രി ന​ൽ​കി അ​വൈ​റ്റി​സ് ആശുപത്രി
Wednesday, April 8, 2020 12:04 AM IST
നെ​ന്മാ​റ: നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്ക് ആ​ശു​പ​ത്രി കൃ​ഷി​യി​ട​ത്തി​ൽ വി​ള​യി​ച്ചെ​ടു​ത്ത ജൈ​വ അ​രി സം​ഭാ​വ​ന ന​ൽ​കി അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്.
സി​ഇ​ഒ കെ.​വി​നീ​ഷ് കു​മാ​റി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ അ​രി ഏ​റ്റു വാ​ങ്ങി.
ലോ​ക്ക് ഡൗ​ണി​ൽ ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യു​ള്ള സ​മൂ​ഹ അ​ടു​ക്ക​ള​ക​ൾ​ക്കാ​യി അ​വൈ​റ്റി​സി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും ഈ ​ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് സ​ർ​ക്കാ​രും ആ​രോ​ഗ്യ​വ​കു​പ്പും ന​ൽ​കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചു വീ​ടു​ക​ൾ​ക്കു​ള്ളി​ൽ​ത്ത​ന്നെ എ​ല്ലാ​വ​രും ക​ഴി​യ​ണ​മെ​ന്നും സി​ഇ​ഒ കെ ​വി​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​ല​ത നാ​രാ​യ​ണ​ൻ, സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ജി​ത്, അ​വൈ​റ്റി​സ് സീ​നി​യ​ർ ഫി​നാ​ൻ​സ് മാ​നേ​ജ​ർ ഹ​രി​ദാ​സ്, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് മാ​നേ​ജ​ർ ഭ​ര​ത്കു​മാ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.