പ​രാ​തി ന​ല്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി
Wednesday, July 1, 2020 12:44 AM IST
കോ​യ​ന്പ​ത്തൂ​ർ: പ​രാ​തി ന​ൽ​കാ​ൻ വ​രു​ന്ന​വ​രി​ൽ നി​ന്നും സൂം ​ആ​പ്ലി​ക്കേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങി. കോ​യ​ന്പ​ത്തൂ​ർ എ​സ്.​പി.​ഓ​ഫീ​സി​ലാ​ണ് കൊ​റോ​ണ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ത്ത​ര​മൊ​രു സം​വീ​ധാ​ന​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​സ് പി ​ഓ​ഫീ​സി​ലെ ഒ​രു​ദ്യോ​ഗ​സ്ഥ​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് എ​സ്പി ഓ​ഫീ​സി​ൽ പ​രാ​തി ന​ല്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് സൂം ​ആ​പ്പ് മൂ​ലം പ​രാ​തി ബോ​ധി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത്.
പ​രാ​തി​യു​മാ​യി എ​സ് പി ​ഓ​ഫീ​സി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഓ​ഫീ​സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ലാ​പ് ടോ​പ്പി​നു മു​ന്നി​ലി​രു​ന്ന് പ​രാ​തി അ​റി​യി​ക്കാം. സം​സ്ഥാ​ന​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പ​രാ​തി ന​ല്കാ​ൻ സൂം ​ആ​പ്ലി​ക്കേ​ഷ​ൻ സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.