കാ​ഞ്ഞി​ര​ത്ത് അ​ന​ധി​കൃ​ത പെ​ട്ടി​ക്ക​ട പൊ​ളി​ച്ചു​നീ​ക്കി
Wednesday, July 8, 2020 12:15 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​രം അ​ന്പം​കു​ന്ന് ജം​ഗ്ഷ​നി​ലെ ജ​ല​സേ​ച​ന വ​കു​പ്പ് ക​നാ​ൽ റോ​ഡി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സി​നെ​യും നേ​തൃ​ത്വ​ത്തി​ൽ പൊ​ളി​ച്ചു​നീ​ക്കി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-നാ​യി​രു​ന്നു സം​ഭ​വം. കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ന്പം​കു​ന്ന് ക​നാ​ൽ ജം​ഗ്്ഷ​ൻ ന​വീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ഭാ​ഗ​ത്തെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​നും ചി​റ​ക്ക​ൽ​പ്പ​ടി-​കാ​ഞ്ഞി​ര​പ്പു​ഴ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗു​ഡ്സ് ഓ​ട്ടോ​സ്റ്റാ​ൻ​ഡ് മു​ണ്ട​ക്കു​ന്ന് ക​നാ​ൽ റോ​ഡി​ലേ​ക്ക് മാ​റ്റാ​നും തീ​രു​മാ​നി​ച്ചു.
കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​യാ​ൻ നേ​ര​ത്തെ നോ​ട്ടി​സ് ന​ല്കി​യ​തി​നെ തു​ട​ർ​ന്നു പ​ല​രും ഒ​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഈ ​ഭാ​ഗ​ത്തെ പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന ബാ​ല​ൻ ക​ട പൊ​ളി​ച്ചു​മാ​റ്റാ​ൻ വി​സ​മ്മ​തി​ച്ചു. ഭ​ര​ണ​സ​മി​തി ന​ല്കി​യ അ​ന്ത്യ​ശാ​സ​ന​മെ​ല്ലാം അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു അ​ധി​കൃ​ത​ർ ന​ട​പ​ടി​യി​ലേ​ക്കു നീ​ങ്ങി​യ​ത്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​തും നി​ര​സി​ച്ച​തോ​ടെ മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച് പെ​ട്ടി​ക്ക​ട പൊ​ളി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു. ഇ​തു കാ​ണാ​നെ​ത്തി​യ ജ​ന​ക്കൂ​ട്ട​ത്തെ പോ​ലീ​സ് ലാ​ത്തി​വീ​ശി ഓ​ടി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച​ത്. താ​ത്കാ​ലി​ക പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷ കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന വ​കു​പ്പ് ഓ​ഫീ​സി​ൽ ന​ല്കി​യി​ട്ടു​ണ്ടെ​ന്ന് ക​ട​യു​ട​മ പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റി​ല​ധി​കം പെ​ട്ടി​ക്ക​ട​ക​ളാ​ണ് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്ക​ന്ന​ത്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. കാ​ഞ്ഞി​രം, കാ​ഞ്ഞി​ര​പ്പു​ഴ, ചി​റ​ക്ക​ൽ​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള കൈ​യേ​റ്റം വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്.

ചു​മ​ത​ല​യേ​റ്റു

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി എം.​എം.​ശ്രീ​രാ​ഗ് ചു​മ​ത​ല​യേ​റ്റു. വ​ർ​ക്ക​ല ന​ഗ​ര​സ​ഭ​യി​ൽ സൂ​പ്ര​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യി​ട്ടു​ള്ള ആ​ദ്യ ചു​മ​ത​ല​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലേ​ത്. വ​ർ​ക്ക​ല സ്വ​ദേ​ശി​യാ​ണ് ശ്രീ​രാ​ഗ്. മാ​സ​ങ്ങ​ളാ​യി സെ​ക്ര​ട്ട​റി ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ സൂ​പ്ര​ണ്ടാ​യി​രു​ന്നു സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്.