സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​ന​ത്തി​ൽ സാ​ന്പ​ത്തി​ക സം​വ​ര​ണം ഉ​റ​പ്പാ​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Monday, August 3, 2020 11:20 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ണ്‍, ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ങ്ങ​ളി​ൽ ഈ ​അ​ധ്യ​യ​ന​വ​ർ​ഷം ത​ന്നെ പ​ത്തു​ശ​ത​മാ​നം ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ​സ​മി​തി യോ​ഗം സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന​വ​ർ​ക്കു​ള്ള പ​ത്തു​ശ​ത​മാ​നം ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണം ഉ​ൾ​പ്പെ​ടു​ത്താ​തെ​യാ​ണ് ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ്ല​സ് വ​ണ്‍, ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​ങ്ങ​ളും പ്രോ​സ്പെ​ക്ട​സും അ​പേ​ക്ഷ ഫോ​മു​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​യ്ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ൽ ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ട് ആ​റു​മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സം​സ്ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ആ​രോ​ഗ്യ​വ​കു​പ്പും ഇ.​ഡ​ബ്ല്യു.​എ​സ് സം​വ​ര​ണം ന​ട​പ്പി​ലാ​ക്കാ​ത്ത​ത് ക​ടു​ത്ത അ​നാ​സ്ഥ​യും കൃ​ത്യ​വി​ലോ​പ​വു​മാ​ണ്. ഇ​ത് സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ ദ​രി​ദ്ര​രാ​യ വി​ദ്യാ​ത്ഥി​ക​ളോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യും നീ​തി​നി​ഷേ​ധ​വു​മാ​ണ്.
മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ ദ​രി​ദ്ര​ർ​ക്ക് പ​ത്തു​ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ൾ പൊ​തു​വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലു​ള്ള അ​വ​സ​ര​ങ്ങ​ൾ മു​ഴു​വ​ൻ മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ സ​ന്പ​ന്ന​ർ കൈ​ക്ക​ലാ​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​യു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
കേ​ന്ദ്ര സ​ർ​ക്കാ​രും കേ​ര​ളം ഒ​ഴി​കെ​യു​ള്ള മ​റ്റ് വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം ത​ന്നെ പ​ത്ത് ശ​ത​മാ​നം ഇ​ഡ​ബ്ല്യു​എ​സ് സം​വ​ര​ണം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ പ്ല​സ് വ​ണ്‍, ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​വാ​ൻ കേ​ര​ളാ മു​ഖ്യ​മ​ന്ത്രി ഉ​ട​നേ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വഴി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജോ വ​ട്ടു​കു​ന്നേ​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ് മു​ക്ക​ട, സ്വ​പ്ന ജെ​യിം​സ്, ഷേ​ർ​ളി റാ​വു, സെ​ക്ര​ട്ട​റി​മാ​രാ​യ ജെ​യിം​സ് പോ​ള​ക്കാ​ട്ടി​ൽ, അ​ഡ്വ. ബോ​ബി പൂ​വ​ത്തി​ങ്ക​ൽ, അ​ഡ്വ. റെ​ജി​മോ​ൻ പെ​ട്ടെ​നാ​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജെ​യിം​സ് പാ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.