ഞെ​ട്ട​ര​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്ന​് അ​പ​ക​ടഭീ​ഷ​ണി
Monday, August 10, 2020 12:14 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്പ​റ​മ​ണ്ണാ​ർ​ക്കാ​ട് റൂ​ട്ടി​ലെ ഞെ​ട്ട​ര​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.​

ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന് കി​ട​ക്കു​ന്നു.​ത​ക​ർ​ന്ന​ത് അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

20 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പാ​ലം ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​ണ്.​ര​ണ്ട് പ്ര​ള​യ​ങ്ങ​ൾ പാ​ല​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തി.​ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ മ​ഴ​യി​ൽ വെ​ള്ളം പാ​ലം ക​വി​ഞ്ഞൊ​ഴു​കി.​വെ​ള്ള​ത്തോ​ടൊ​പ്പം ഒ​ലി​ച്ചു​വ​രു​ന്ന വ​ലി​യ മ​ര​ത്ത​ടി​ക​ൾ ഇ​ടി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​രു​ന്ന​ത്.​പാ​ല​ത്തി​ന്‍റെ അ​നു​ബ​ന്ധ റോ​ഡും ത​ക​ർ​ന്നി​ട്ടു​ണ്ട്.
ത​ക​ർ​ന്ന ഭാ​ഗം ക​വു​ങ്ങ് ഉ​പ​യോ​ഗി​ച്ച് താ​ൽ​കാ​ലി​ക​മാ​യി കെ​ട്ടി​യി​ട്ടു​ണ്ട്.

പി.​ഡ​ബ്ള്യൂ.​ഡി വ​കു​പ്പാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്.​ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പി.​ഡ​ബ്ല്യു.​ഡി വ​കു​പ്പും തി​രി​ഞ്ഞു നോ​ക്കി​യി​ല്ല.​ക​രി​ന്പു​ഴ ര​ണ്ട് വി​ല്ലേ​ജി​ൽ നി​ന്നും മ​ണ്ണാ​ർ​ക്കാ​ട്ടേ​ക്കു​ള്ള എ​ളു​പ്പ മാ​ർ​ഗ്ഗ​മാ​ണി​ത്.​ബ​സ് സ​ർ​വീ​സ് ഉ​ൾ​പ്പെ​ടെ ദി​ന​വും നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്നു​ണ്ട്.