കോ​വി​ഡ് അ​ക​ലം പാ​ളു​ന്നു; നി​ര​ത്തു​ക​ളി​ൽ ആ​ൾ​ക്കൂ​ട്ടം
Wednesday, August 12, 2020 12:23 AM IST
ചി​റ്റൂർ: ചി​റ്റൂ​ർ താ​ലൂ​ക്കി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സ്, അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ൻ​തി​ര​ക്ക്. സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്ക​ൽ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച് ജ​ന​ങ്ങ​ൾ കൂ​ട്ടം​കൂ​ടി നി​ല്ക്കു​ന്ന​ത് പ​തി​വു ദൃ​ശ്യ​മാ​ണ്. മു​ന്പ് നി​ബ​ന്ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന പോ​ലീ​സ് എ​ല്ലാം സ്വാ​ഭാ​വി​ക​മെ​ന്ന മ​ട്ടി​ലാ​ണ്. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ര​വ​ധി​പേ​രാ​ണ് ദി​നം​പ്ര​തി ഒ​ത്തു​കൂ​ടു​ന്ന​ത്.
എ​ന്നാ​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നും അ​ക​ലം പാ​ലി​ക്കാ​നും നി​ർ​ദേ​ശം ന​ല്കു​ന്ന​തി​നു അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. മി​ക്ക​യി​ട​ത്തും സ്ത്രീ​ക​ളാ​ണ് അ​പേ​ക്ഷ ന​ല്കു​ന്ന​തി​നു എ​ത്തു​ന്ന​ത്. മ​ഴ​ചാ​റ​ലും ഓ​ഫീ​സ് വ​രാ​ന്ത​ക​ളി​ൽ നി​ല്ക്കു​ന്ന​തി​നു സ്ഥ​ല​മി​ല്ലാ​ത്ത​തും സാ​മൂ​ഹ്യ​അ​ക​ലം പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​ക്കു​ന്നു.വി​ല്ലേ​ജി​ൽ​നി​ന്നും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ളി​ൽ​നി​ന്നും വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കാ​യാ​ണ് കൂ​ടു​ത​ൽ​പേ​രും എ​ത്തു​ന്ന​ത്.