സാ​ല​റി പി​ടി​ച്ചെ​ടു​ക്ക​ൽ നീ​ക്ക​ത്തി​ൽ​നി​ന്നും പിന്മാറ​ണം
Thursday, September 24, 2020 12:43 AM IST
ക​ല്ല​ടി​ക്കോ​ട്: കോ​വി​ഡ് മ​ഹാ​മാ​രി കേ​ര​ള​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും സാ​ല​റി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും സ​ർ​ക്കാ​ർ പി·ാ​റ​ണ​മെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക​രം​ഗം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സ​ർ​ക്കാ​രി​ന് സം​ഭ​വി​ക്കു​ന്ന വീ​ഴ്ച​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി വ​ർ​ഗ പാ​ർ​ട്ടി​യെ​ന്ന് നാ​ഴി​ക​യ്ക്ക് നാ​ല്പ​തു​വ​ട്ടം ഉ​രു​വി​ടു​ന്ന​വ​ർ സ്വ​ന്തം തൊ​ഴി​ലാ​ളി​ക​ളെ നി​ല​നി​ല്പി​നാ​യി ബ​ലി കൊ​ടു​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​ല​റി പി​ടി​ച്ചെ​ടു​ക്ക​ൽ ന​ട​പ​ടി​യി​ൽ നി​ന്ന് പി​ൻ​മാ​റി​യി​ല്ലെ​ങ്കി​ൽ അ​തി​ശ​ക്ത​മാ​യ സ​മ​ര നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.