കണ്ണമാലിയിൽ ഡോൾഫിൻ ചത്തു കരയ്ക്കടിഞ്ഞു
Wednesday, April 19, 2017 12:52 PM IST
തോ​പ്പും​പ​ടി: ക​ണ്ണ​മാ​ലി പു​ത്ത​ൻ​തോ​ട് ഗ്യാ​പ്പി​നു സ​മീ​പം എ​ട്ട​ടി​യോ​ളം നീ​ള​മു​ള്ള ഡോ​ൾ​ഫി​ൻ ച​ത്ത് ക​ര​യ്ക്ക​ടി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേരം ക​ട​ലോ​ര​ത്ത് നി​ര​ത്തി​യി​ട്ടു​ള്ള ക​ല്ലു​ക​ൾ​ക്ക് മു​ക​ളി​ലാ​യാ​ണ് ഡോ​ൾ​ഫി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.
ചീ​ഞ്ഞ​ളി​ഞ്ഞ​തി​നാ​ൽ ദു​ർ​ഗ​ന്ധം മൂ​ലം ജ​നം പൊ​റു​തി​മു​ട്ടി​. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഡോ​ൾ​ഫി​നെ കു​ഴി​ച്ചു​മൂ​ടു​വാ​നു​ള്ള ഏ​ർ​പ്പാ​ട് ചെ​യ്യു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ഡോ​ൾ​ഫി​നു​ക​ളാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ച​ത്ത് പൊ​ങ്ങി​യ​ത്. ഭ​ക്ഷ​ണം തേ​ടി ക​ര​യി​ലെ​ത്തു​ന്ന ഇ​വ​യെ യ​ന്ത്ര​വ​ല്‍​കൃ​ത വ​ള്ള​ങ്ങ​ള്‍ ത​ട്ടു​ന്ന​തു മൂ​ല​മാ​യി​മാ​യി​രി​ക്കാം മ​ര​ണം സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.