ഗാ​നം മ​റ​ന്നു ഗാ​യ​ക​സം​ഘം, മ​നം​നൊ​ന്ത് അ​വ​ർ ചു​വ​ടു​ക​ൾ​വ​ച്ചു
Friday, December 7, 2018 10:56 PM IST
ആ​ല​പ്പു​ഴ: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ പ​രി​ശീ​ല​ന​വും ക​ഴി​ഞ്ഞ് അ​ര​ങ്ങി​ലെ​ത്തി​യ തി​രു​വാ​തി​ര ക​ളി​ക്കാ​ർ​ക്കു മു​ന്നി​ൽ ചോ​ദ്യ​ചി​ഹ്ന​മാ​യ​ത് സ്വ​ന്തം പാ​ട്ടു​കാ​ർ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് പ​ത്ത​നം​തി​ട്ട കി​ട​ങ്ങൂ​ർ എ​സ്വി​ജി​വി എ​ച്ച്എ​സ്എ​സി​ലെ തി​രു​വാ​തി​ര​ക്ക​ളി​ക്കാ​രു​ടെ ഗാ​യ​ക​സം​ഘം പാ​ട്ടു മ​റ​ന്നു​പോ​യ​ത്. എ​ന്നാ​ൽ പാ​ട്ടി​ല്ലാ​തെ താ​ള​ത്തി​ൽ ചു​വ​ടു​ക​ൾ​വ​ച്ച് തി​രു​വാ​തി​ര​ക​ളി അ​വ​ർ പൂ​ർ​ത്തി​യാ​ക്കി. വേ​ദി വി​ട്ടി​റ​ങ്ങു​ന്പോ​ൾ എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു​ക​ൾ ക​ല​ങ്ങി​യി​രു​ന്നു.
ചി​ല​ർ വി​ങ്ങി​പ്പൊ​ട്ടു​ക​യും ചെ​യ്തു. ഇ​ത് ആ​ദ്യ സം​ഭ​വ​മ​ല്ല. ജി​ല്ല​യി​ൽ​നി​ന്നും ഇ​തേ പോ​ലെ മ​ത്സ​ര​ത്തി​നി​ടെ മ​റ്റൊ​രു ദു​ര്യോ​ഗ​വും ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു. ഗാ​യ​ക​സം​ഘ​ത്തി​നു മു​ന്നി​ൽ മൈ​ക്ക് പ​ണി​മു​ട​ക്കി​യ​താ​ണ് അ​ന്ന് ഇ​വ​ർ​ക്ക് വേ​ദ​ന​യാ​യ​ത്. അ​പ്പീ​ലി​ലൂ​ടെ​യാ​ണ് ഇ​ന്ന​ലെ സം​സ്ഥാ​ന ത​ല​മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. ഭാ​ഗ്യം ഇ​വി​ടെ​യും ഇ​വ​രെ തു​ണ​ച്ചി​ല്ല. മ​ത്സ​രി​ച്ച എ​ല്ല ജി​ല്ല​യി​ലു​ള്ള​വ​ർ​ക്കും എ ​ഗ്രേ​ഡ് ല​ഭി​ച്ച​പ്പോ​ൾ ഇ​വ​ർ മാ​ത്രം പി​ന്നി​ലാ​യി. നാ​ലാം​വേ​ദി​യാ​യ ടി​ഡി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ലാ​ണ് തി​രു​വാ​തി​ര​ക​ളി അ​ര​ങ്ങേ​റി​യ​ത്. രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന തി​രു​വാ​തി​ര​ക​ളി മ​ത്സ​രാ​ർ​ഥി​ക​ൾ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് 10.15നാ​ണ് ആ​രം​ഭി​ച്ച​ത്. പ​തി​വു​പോ​ലെ സീ​താ​പ​രി​ണ​യം, കൃ​ഷ്ണ​ലീ​ല, പാ​ർ​വ​തീ​പ​രി​ണ​യം എ​ന്നി​വ​യാ​യി​രു​ന്നു അ​വ​ത​രി​ച്ച​തി​ൽ ഏ​റെ​യും.